മെട്രോ റെയില്‍ ടെക്‌നോളജി പഠിക്കാം; കരാർ അടിസ്ഥാനത്തിൽ ജോലിയും നേടാം
ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ്, സിവില്‍ എന്‍ജിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മദ്രാസ് ഐ.ഐ.ടി.യിലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് ആണ് അപേക്ഷിക്കേണ്ടത്. ഗേറ്റ് പരീക്ഷയുടെ മാര്‍ക്കിന്റെയും അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 4 ആണ്.
മെട്രോ റെയില്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് 28 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ കോഴ്‌സില്‍ 20,000 രൂപ സ്റ്റൈപെന്റ് നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡില്‍ പ്രവേശനം നല്‍കും. കൂടാതെ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രതിമാസം 40,000 രൂപ പ്രതിഫലവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് http://www.civil.iitm.ac.in/sites/default/files/website_doc/CMRLadvt.pdf
https://www.facebook.com/Malayalivartha