സതേൺ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സതേൺ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ ഡിവിഷനിലെ പെരമ്പൂർ, ആരക്കോണം തുടങ്ങിയയിടങ്ങളിലെ എൻജിനീയറിങ്, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ്/റെയിൽവേ ഹോസ്പിറ്റലുകളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആണ്. ഫ്രെഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അപ്പ്രെന്റിസ്‌ഷിപ്പിനു അവസരം.
ഫ്രെഷേഴ്സ് കാറ്റഗറി:
കാർപെന്റർ, പെയിന്റർ, വെൽഡർ: പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി)/ തത്തുല്യം.
ഇലക്ട്രീഷൻ, ഫിറ്റർ:
പത്താം ക്ലാസ് ജയം (സയൻസ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം)/ തത്തുല്യം.
മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (റേഡിയോളജി, പത്തോളജി, കാർഡിയോളജി):
ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ്ടു ജയം.
എക്സ് ഐടിഐ കാറ്റഗറി:
ഡീസൽ മെക്കാനിക്, കാർപെന്റർ, പെയിന്റർ, വെൽഡർ, വയർമാൻ, കേബിൾ ജോയിന്റർ, മെക്കാനിക്ക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, PASAA, ഇലക്ട്രോണിക്സ് മെക്കാനിക്ക്: പത്താം ക്ലാസ് ജയം. (10+2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡുകളിൽ അംഗീകൃത ഐടിഐ കോഴ്സ് ജയം.
ഇലക്ട്രീഷ്യൻ, ടർണർ, ഫിറ്റർ, മെഷിനിസ്റ്റ്, എംഎംവി ആൻഡ് വൈൻഡർ(ആർമച്ചർ): പത്താം ക്ലാസ് ജയം(സയൻസ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) (10+2 പരീക്ഷാരീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ)
മെക്കാനിക്ക്(എച്ച്ടി, എൽടി എക്യുപ്മെന്റ് ആൻഡ് കേബിൾ ജോയിന്റിങ്): പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി (സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം)ഇലക്ട്രിക്കൽ സെക്ടറിൽ അംഗീകൃത ബ്രോഡ് ബേസ്ഡ് ബേസിക് ട്രെയിനിങ്.
ഡിപ്ലോമ/എൻജിനീയറിങ് ബിരുദധാരികൾ/അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്തവരാകണം. എന്നാൽ പട്ടികവിഭാഗക്കാർക്കും റെയിൽവേ ജീവനക്കാരുടെ ആശ്രിതർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ ആവശ്യമില്ല.
അപേക്ഷാഫോമിന്റെ മാതൃക www.sr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
https://www.facebook.com/Malayalivartha