ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിൽ (ആർ.സി.സി) മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 ആണ്.
യോഗ്യത: മെഡിക്കൽ ഓങ്കോളജിയിൽ ഡി.എം/ ഡി.എൻ.ബി ബിരുദാനന്തര ബിരുദം. രണ്ടു വർഷത്തെ ഡി.എമ്മിനു ശേഷം അംഗീകൃത സ്ഥാപനത്തിൽ ടീച്ചിങ്ങിലോ ഗവേഷണത്തിലോ ഒരു വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം. ഡി.എം. മൂന്നു വർഷമാണെങ്കിൽ മുൻപരിചയം ആവശ്യമില്ല. 1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമുള്ള യോഗ്യതകളും നേടിയിരിക്കണം.
പ്രായം: 46 വയസ്സ് കവിയരുത്. പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ് ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: 1000 രൂപ. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.rcctvm.org എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷകൾ ഡൗൺലോഡ് ചെയ്തെടുത്ത് ബന്ധപ്പെട്ട രേഖകൾ സഹിതം The Directer, Post Box No. 2417, Regional Cancer Centre, Medical College P.O എന്ന വിലാസത്തിൽ ലഭിക്കണം.
https://www.facebook.com/Malayalivartha