എൻസിഇആർടി പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ; അനിൽ സ്വരൂപ്
എൻസിഇആർടി പുസ്തകങ്ങൾ മിതമായ വിലയ്ക്ക് സ്കൂളുകളിൽ ലഭ്യമാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രാലയം സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു. ബുക്ക് സ്റ്റാളുകളിൽ 300 രൂപവരെ വില ഈടാക്കുന്ന പുസ്തകങ്ങൾക്ക് എൻസിഇആർടി പരമാവധി 50 രൂപയെ വില ഈടാക്കുന്നുള്ളു.
രാജ്യത്തെ 20,000 സിബിഎസ്ഇ സ്കൂളുകളിലായി 13 കോടി പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. 13 കോടി പുസ്തകങ്ങൾ വാങ്ങുമ്പോൾ മൊത്തം 3900 കോടി രൂപയാണു മുടക്കേണ്ടി വരുന്നത്. എന്നാൽ എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ വാങ്ങുമ്പോൾ മൊത്തം 650 കോടി രൂപ മാത്രമേ മുടക്കേണ്ടതുള്ളു’ എന്ന കാര്യവും അനിൽ സ്വരൂപ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha