ബാബിലോണ്‍- ജെറുസലേം പഴയനിയമകാല പരാമര്‍ശങ്ങളുടെ ചരിത്ര സാധുത തെളിയുന്നു
ബാബിലോണിനെയും ജറുസലേമിനെയും സംബന്ധിച്ച ബൈബിള്‍ പഴയനിയമത്തിലെ പരാമര്‍ശങ്ങള്‍ ചരിത്ര സാധുതയുള്ളവയാണെന്നു പുരാവസ്തുഗവേഷകര്‍ വെളിപ്പെടുത്തി . ബാബിലോണ്‍ ജെറുസലേമിനെ കീഴടക്കിയപ്പോള്‍ ഉണ്ടായ അതിശക്തമായ തീപിടുത്തത്തെക്കുറിച്ച് പഴയനിയമത്തിള്ള പരാമർശങ്ങൾ തെളിയിക്കാനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയാണ് ഗവേഷണം നടത്തിയത്.
ബിസി ആറാം നൂറ്റാണ്ടിലെ ചരിത്രപരമായ തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കളിമണ്‍പാത്രങ്ങള്‍, എല്ലുകള്‍,അപൂര്‍വ്വമായ കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് കണ്ടെത്തിയിരിക്കുന്നത്. ബാബിലോണിലെ തകര്‍ക്കപ്പെട്ട ആദ്യ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഇതിനുമുൻപും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പുതിയതായി ഖനനം നടത്തിയ ഭാഗത്ത് തീപിടുത്തം നടന്നതിന്റെ വിവിധ അടയാളങ്ങള്‍ ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു.
ക്രൈസ്തവരെയും യഹൂദരെയും സംബന്ധിച്ച് വളരെ ചരിത്രപരമായ പ്രാധാന്യം ഉള്ള സംഭവമാണ് നെബുക്കദ്‌നെസര്‍ രാജാവ് ബിസി 586 ല്‍ ജെറുസലേം നഗരത്തെ കീഴടക്കിയത്. സൈറസ് ചക്രവര്‍ത്തിയാണ് പിന്നീട് പ്രവാസത്തിലായിരുന്ന യഹൂദര്‍ക്ക് മടങ്ങിവരാനുള്ള അനുവാദം നല്കിയത്..
https://www.facebook.com/Malayalivartha