നളന്ദ സര്‍വകലാശാല എന്ന അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം
സ്‌കൂൾ തലം മുതൽ ചരിത്ര പുസ്തകങ്ങളില്‍ നാം നളന്ദയെ കുറിച്ചും തക്ഷശിലയെ കുറിച്ചും ഇന്ത്യ എന്ന ലോകം ഉറ്റു നോക്കിയ അറിവിന്റെ ഭണ്ഡാരത്തെ കുറിച്ചും പലതും പഠിച്ചു. എന്നാൽ ഇവിടെയൊന്നും നളന്ദയുടെ നാശം എങ്ങിനെ സംഭവിച്ചു എന്നതിനെ ഏറെ പരാമർശങ്ങളില്ല.
ബുദ്ധന്റെ കാലത്തു മുതലേ നളന്ദ പ്രസിദ്ധമാണ്. മഹാവീര്‍ ജെയിന്‍ മോക്ഷം (നിര്‍വാണം ) പ്രാപിച്ചതു ഇവിടെ ആയതിനാൽ ജൈനർക്കും നളന്ദ പ്രിയപ്പെട്ടതുതന്നെ. ഇന്ത്യയിലെ അഹിംസാ വാദത്തില്‍ ഊന്നിയ രണ്ടു തത്വങ്ങളുടെ കളിത്തൊട്ടിലായിരുന്ന ഇവിടം ഒരു കൂട്ടക്കൊല കാരണം ആണ് നശിച്ചത് എന്നത് ഏറെ പരിതാപകരമായ സത്യമാണ്.
ലോകത്തിലെ ആദ്യത്തെ ആധുനിക സര്‍വകലാശാലയായ നളന്ദയുടെ മഹത്വത്തെ കുറിച്ച് ഏറെ പറയുന്നില്ല. മുൻപ് സൂചിപ്പിച്ചതുപോലെ അതെല്ലാം ഒരുപാട് വായിച്ചും പഠിച്ചും നമ്മൾക്കെല്ലാം അറിയാം
നളന്ദ സര്‍വകലാശാലയുടെ നാശം വിതച്ച കൊടുങ്കാറ്റു വീശിയത് ഡെല്‍ഹി ആക്രമിച്ചു കീഴടക്കിയ ഇസ്ളാമിക ഭരണകൂടത്തിന്റെ ജനറല്‍ ആയിരുന്ന ഭല്‍ത്തിയാര്‍ കല്‍ജി എന്ന മത ഭീകരന്‍ ആയിരുന്നു.
1192 ല്‍ ആണ് ലോകത്തിന്റെ ബൌദ്ധിക സമ്പത്തിനെ എന്നേക്കും ആയി നശിപ്പിച്ച ആ കുപ്രസിദ്ധ ആക്രമണം നടന്നത്. പ്രഥ്വി രാജ് ചൌഹാന്‍റെ 'കരുണ' കൊണ്ട് മാത്രം രക്ഷപ്പെട്ട മുഹമ്മദ് ഘോറി എന്ന ആക്രമണ കാരിയുടെ വാള്‍മുനയില്‍ ഈ ബൌദ്ധിക സൌധം തകര്‍ന്നടിയുകയായിരുന്നു. പതിനാറു തവണ ആക്രമിച്ചപ്പോഴും മാപ്പപേക്ഷിച്ചതിന്റെ പേരില്‍ ജീവന്‍ തിരിച്ചു കിട്ടിയ മുഹമ്മദ് ഘോറി തന്റെ പതിനേഴാമത്തെ ആക്രമണത്തില്‍ ആണ് പൃഥ്‌വി രാജ് ചൌഹാനെ ചതി പ്രയോഗത്തിലൂടെ തോല്‍പ്പിച്ചത്.
1192 ല്‍ നടന്ന ആക്രമണത്തില്‍പൃഥ്‌വി രാജ് പരാജയപ്പെടുകയും മുഹമ്മദ് ഘോറി തന്റെ സാമ്രാജ്യം ഡല്‍ഹിയില്‍ സ്ഥാപിക്കുകയും ചെയ്തു.
അതിനു ശേഷം കുത്തബ്-ഉദ്-ദിന്‍ ഐബക്കിനെ ഡല്‍ഹിയുടെ സുല്‍ത്താനായി പ്രഖ്യാപിച്ചു .ഇന്ത്യ മുഴുവൻ കീഴടക്കാൻ കുത്തബുദ്ദീന്‍ ഭല്‍ത്തിയാര്‍ കല്‍ജിയെ ഏൽപ്പിച്ചു. തന്റെ ദൈവ പുസ്തകത്തിലെ വരികള്‍ ലോകം മുഴുവനും വ്യാപിക്കണം എന്നു തീവ്രമായി ആഗ്രഹിച്ച വ്യക്തിയായിരുന്നു ഭല്‍ത്തിയാര്‍ കല്‍ജി
കല്‍ജി തന്റെ സുല്‍ത്താന്‍റെ കൽപ്പന പ്രകാരം ബംഗാളിന്റെ കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ കീഴടക്കി ജനങ്ങളെ കൊന്നൊടുക്കി സ്വത്തുക്കൾ പിടിച്ചടക്കി. ഗംഗാ നദി തീരത്ത് കൂടി യാത്ര ചെയ്ത കല്‍ജി ഇന്ന് ബീഹാര്‍ എന്നറിയപ്പെടുന്ന 'മഗധ' എന്ന സ്തലത്തെത്തി. അവിടെ കണ്ട നളന്ദ സര്‍വകലാശാലയെ കണ്ടു അദ്ദേഹം സ്തംഭിച്ചു പോയി എന്നു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ കുറീച് കൂടുതല്‍ അറിയാന്‍ കല്‍ജി തന്റെ ഒരു ഭടനായ അഹമ്മദിനെ ഏല്‍പ്പിച്ചു. അഹമ്മദ് അങ്ങിനെ നളന്ദയുടെ കവാടത്തില്‍ എത്തുകയും അവിടെ വെച്ചു ഒരു കാവല്‍ക്കാരന്‍ അദ്ദേഹത്തെ തടഞ്ഞു ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. . കാവല്‍ക്കാരന്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെ കടന്നു വരുന്ന 'അന്വേഷികളോട് ' സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍ ആയിരുന്നു. മായ, ധര്‍മം , ദൈവം എന്നിവയെ കുറിച്ചായിരുന്നു ചോദ്യവും, അതിനുത്തരം നല്കാന്‍ കഴിയാതെ ആ ഭടന്‍ തിരിച്ചു പോവുകയായിരുന്നു.ചോദ്യത്തിന് ഉത്തരം കിട്ടാതെ അഹമ്മദ് തന്റെ സേനാ നേതാവിനോടു അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.
ഇത്കല്‍ജിയെ ചൊടിപ്പിക്കുകയും അദ്ദേഹം തന്നെ സര്‍വകലാശാലയുടെ കവാടത്തില്‍ എത്തുകയും കാവല്‍ കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.ഉത്തരം ഇല്ലാതിരുന്ന കല്‍ജി തന്റെ വാള് കൊണ്ട് കാവല്‍ക്കാരന് ഉത്തരം കൊടുത്തു .
അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം ആയിരുന്നു അത്. തന്റെ സേനയോട് സര്‍വകലാശാല ആക്രമിക്കാനും അവിടെ ഉള്ള ഒരു 'കാഫിറിനെ' പോലും വെറുതെ വിടരുത് എന്നു ആക്രോശിക്കുകയും ചെയ്തു. ഇത് കേട്ട സൈനികര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുകയും അവിടെ ഉള്ള അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒന്നൊഴിയാതെ കൊന്നൊടുക്കി. അവിടെ ഉള്ള മിക്കവാറും ആളുകള്‍ ബുദ്ധ ജൈന സന്യാസികളും വിദ്യാർത്ഥികളും ആയതും അവിടം പവിത്രമായ സ്ഥലമായതും കല്‍ജിക്ക് കാര്യങ്ങള്‍ വളരെ സുഗമമാക്കി കൊടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയും അദ്ധ്യാപകനും രക്ഷപ്പെടാന്‍ സാധിച്ചില്ല.
കല്‍ജിയും സൈന്യവും നളന്ദയിലെ ആ വലിയ പുസ്തക ശാലയ്ക്ക് മുന്‍പിലെത്തിയപ്പോൾ പുസ്തകശാലയിലെ ഒരു മുതിര്‍ന്ന സന്യാസി കല്‍ജിയോട് കരഞ്ഞു അപേക്ഷിച്ചത്രേ " പുസ്തകങ്ങള്‍ താങ്കളെ ഒന്നും ചെയ്യുകയില്ല. താങ്കള്‍ പുസ്തക ശാലയെ ഒന്നും ചെയ്യരുത് ". ഈ അഭ്യര്‍ഥന ചെവിക്കൊള്ളാതെ കല്‍ജി തന്റെ അനുയായികളോട് പുസ്തക ശാലയ്ക്ക് തീ വെക്കാന്‍ ആഞ്ജാപ്പിച്ചു. അങ്ങിനെ ലോകത്തിന്റെ സ്വത്തായ ആ മഹത്തായ പുസ്തക ശാല ചില കിരാതന്‍മാരുടെ കൈയിലൂടെ കത്തി നശിച്ചു. ചരിത്രകാരന്‍മാര്‍ പറയുന്നതു മൂന്നു മാസത്തോളം ആ പുസ്തകശാല കത്തി എന്നാണ്. മാനവ ശേഷിക്ക് ഉപകാരപ്പെടുന്ന പല കണ്ടു പിടിത്തങ്ങളും പല രചനകളും അങ്ങിനെ കത്തി ചാമ്പലായി.
ഈ ആക്രമണം ഇന്ത്യയിലെ ബുദ്ധമതത്തിന്റെ പതനത്തിന്റെ തുടക്കം കുറിക്കുകയും ബുദ്ധ സന്യാസിമാരുടെ കൂട്ട കൊലപാതകത്തിന്റെ ഹേതു ആവുകയും ചെയ്തു. ഈ ആക്രമണം തന്നെ ആണ്, ഇന്ത്യയില്‍ അഭാരതീയ മതങ്ങളുടെ സ്വാധീനത്തിനും വഴി തെളിച്ചത്.
https://www.facebook.com/Malayalivartha