ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട സിനിമ 'ദി ഗ്രേറ്റ് ട്രെയിന്‍ റോബറി' (1903 )
ചലച്ചിത്രം ചലിക്കുന്ന ചിത്രങ്ങളുടെ കലയാണ്. നിശ്ചലചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിന്റെ താളവും ഗതിയും സജീവമാകുന്നത് ചലചിത്രത്തിലാണ്. ലൂമിയര്‍ സഹോദരന്മാരാണ് ചലനചിത്രങ്ങളുടെ തുടക്കംകുറിച്ചത്. പില്‍ക്കാലത്ത് ലോകംമുഴുവന്‍ ചലന ചിത്രങ്ങളുടെ നൈരന്തര്യം ആഘോഷിച്ചു. കാലം അതില്‍ ശബ്ദവും വര്‍ണവും വാരിവിതറി.
നമുക്കറിയാം, സിനിമ കാല്പനികമായ ഒരു സ്ഥലകാല സങ്കല്പത്തില്‍ നിര്‍മിക്കപ്പെടുന്നതാണ്.തികച്ചും ഭാവനാപരമായ സീക്വന്‍സുകളില്‍ കഥാപാത്രങ്ങളുടെ ഒരു സാങ്കല്പികലോകം വെള്ളിത്തിരയില്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്യു മെന്‍ററികളാകട്ടെ യാഥാര്‍ഥമായ ലോകത്തിന്റെ കാഴ്ചകളാണ്. വ്യക്തികളും സംഭവങ്ങളും കാലവും ഭൂവിഭാഗവുമെല്ലാം യഥാതഥമായ ഒരു ലോകത്തെ കൊണ്ടുവരുന്നു. ഭാവനയെക്കാള്‍ വസ്തുനിഷ്ഠതക്കാണ് ഡോക്യുമെന്‍ററിയില്‍ പ്രാമുഖ്യം. ഒരു വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ ആശയത്തെയോ ദൃശ്യങ്ങളുടെ മായക്കാഴ്ചയില്ലാതെ തനതു സ്ഥലകാല നിര്‍മിതിയില്‍( Real Time and Space )ക്യാമറയിലൂടെ പകര്‍ത്തുകയാണ് ചെയ്യുന്നത്.അതൊരിക്കലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിരക്കഥയനുസരിച്ചല്ല നിര്‍മിക്കപ്പെടുന്നത്.
ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട 'ദി ഗ്രേറ്റ് ട്രെയിന്‍ റോബറി' (1903 )യാണ് സിനിമയുടെയും ഡോക്യുമെന്‍ററിയുടെയും സൌന്ദര്യശാസ്ത്രപരമായ വേര്‍തിരിവ് നിര്‍ണയിച്ചത്. എഡ്വിന്‍ എസ് പോര്‍ട്ടറുടെ ഈ ചിത്രം ആദിമധ്യാന്തപ്പൊരുത്തമുള്ള സുഘടിതമായൊരു കഥയായിരുന്നു. സീക്വന്‍സുകള്‍ കലാപരമായി എഡിറ്റുചെയ്ത ഈ പന്ത്രണ്ടുമിനിറ്റു ചിത്രമാണ് ഫീച്ചര്‍ സിനിമയുടെ ആദ്യമാതൃക.
അനേകം ലഘുചിത്രങ്ങള്‍ നിര്‍മിച്ച എഡ്വിന്‍ സ്ട്രാറ്റണ്‍ പോര്‍ട്ടര്‍ ദൃശ്യസയോജനമാണ് (എഡിറ്റിംഗ്) ചലച്ചിത്രകലയുടെ ആത്മാവെന്ന് വിശ്വസിച്ചു.ക്യാമറക്ക് നേരെ നിറയൊഴിക്കുന്ന ഒരു കൊള്ളക്കാരനില്‍ നിന്നാണ് സിനിമയുടെ തുടക്കം.ഇംഗ്ലണ്ടിലെ ബക്കിംഹാം ഷെയറില്‍ നടന്ന ഒരു യഥാര്‍ഥ തീവണ്ടിക്കൊള്ളയാണീ സിനിമാക്കാധാരം.റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്ന നാല് കൊള്ളക്കാര്‍ സ്റ്റേഷന്‍മാസ്റ്ററെ കെട്ടിയിട്ട് ട്രെയിന്‍ കൊള്ളയടിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരിലോരാളെ വെടിവെച്ചുവീഴ്ത്തുകയും ചെയ്യുന്നു.
സിനിമയെന്ന കലാരൂപത്തിന്റെ ആദ്യനാളുകളില്‍ വര്‍ഷങ്ങളോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'The Great Train Robbery.
സേതു മേനോൻ
https://www.facebook.com/Malayalivartha