ഇന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ എഴുപത്തഞ്ചാം വാർഷികം
മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമരം കഴിഞ്ഞിട്ട് ഇന്ന് എഴുപത്തഞ്ചു വർഷമായി. ഭാരതമെങ്ങും ഇന്ന് ഈ വാർഷികം കൊണ്ടാടുകയാണ്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ചു പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രത്യേക ചർച്ച നടത്തും.
ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.
എഴുപത്തഞ്ചാം വാർഷികം കൊണ്ടാടുന്ന ഈ വേളയിൽ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നേതാക്കളെ നമ്മൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ല. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടിയ ഇന്ത്യന്‍ ജനതയെ അവരുടെ ദേശസ്നേഹത്തിന്റെ മുന്നിൽ നാം ഏവരും തല കുനിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് അധിപത്യത്തിനെതിരെയുള്ള ഇന്ത്യൻ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’ അഥവാ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നത്. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.
ഇന്ന് മതത്തിന്റെയും നിറത്തിന്റേയും പേരിൽ പരസ്പരം പോരടിക്കുന്ന നമ്മൾ നമുക്കു ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിതരാനായി നമുക്ക് മുന്നേ പോയവർ എന്തുമാത്രം ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഇടക്കൊക്കെ ഓർക്കാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha