ഇസ്രായേലിനും ഗസ്സയ്ക്കുമിടയിൽ ഭൂഗർഭമതിൽ ഉയരുന്നു
ഇസ്രായേലും ഗസ്സയുമായി അതിർത്തിപങ്കിടുന്ന ഹമാസ് നിർമിച്ച തുരങ്കം കൊട്ടിയടയ്ക്കപ്പെടുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ഇസ്രായേൽ ഭൂഗർഭ മതിലിന്റെ പണിതുടങ്ങിക്കഴിഞ്ഞു. 60 കി.മീറ്ററാണ് മതിലിന്റെ നീളം. ഈ തുരങ്കം അടക്കുന്നതോടു കൂടി ഗസ്സയുടെ ഭൂഭാഗത്തിലേക്കുള്ള എല്ലാ വഴികളും ഇതോടെ അടയും.
ക്രെയിനുകളുപയോഗിച്ച് കുഴികൾ നിർമിക്കുകയും സെൻസറുകളും മറ്റു ഉപകരണങ്ങളും സ്ഥാപിക്കുകയും ചെയ്യുന്ന പ്രാരംഭ പണികളാണ് ഇപ്പോൾ ആരംഭിച്ചത്. 2014ൽ ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഈ തുരങ്കത്തിലൂടെയാണ് ഹമാസ് ആയുധങ്ങളും മറ്റും കടത്തിയിരുന്നത്. ഇപ്പോളത്തെ സാഹചര്യത്തിൽ മതിൽ പണിയുന്നത് ഏറ്റവും ശരിയായ തീരുമാനമാണെന്നാണ് പ്രാദേശിക കൗണ്‍സിലിന്റെ മേധാവി ഗാദി യർകോണി പ്രതികരിച്ചു.
https://www.facebook.com/Malayalivartha