ഹിറ്റ് ലറുടെ കയ്യൊപ്പ് പതിഞ്ഞ അപൂര്‍വ്വ ആത്മകഥയ്ക്ക് ലേലത്തില്‍ റെക്കോര്‍ഡ് തുക
നാസിസത്തിന്റെ ഉപജ്ഞാതാവായ അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയ്ക്ക് ഇന്നും ജനങ്ങൾക്കിടയിൽ പ്രചാരമേറെയാണ്. ലോകം കണ്ട ഏറ്റവും വലിയ ക്രൂരനെന്നറിയപ്പെടുന്ന ഈ ഭരണാധികാരിയുടെ ആത്മകഥ സ്വന്തമാക്കാന്‍ ഇക്കാലത്തും ജനങ്ങള്‍ മത്സരിക്കുകയാണ് എന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. 1923 -ൽ ഹിറ്റ്‌ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുകയും ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെട്ടു. അങ്ങനെ ജയിലിൽ കിടന്ന സമയത്താണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്.
അമേരിക്കയില്‍ ഹിറ്റ്ലറുടെ ആത്മകഥയായ 'മെയ്ന്‍ കാംഫ്' ലേലത്തിനു വെച്ചപ്പോള്‍, സ്വന്തമാക്കാനായി സമൂഹത്തിലെ ഉന്നതര്‍ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. ഒടുവില്‍ 8,33,755 രൂപ (13,000 യുഎസ് ഡോളര്‍) നാണു ഹിറ്റ്ലറുടെ ഒപ്പുള്ള അപൂര്‍വം കോപ്പികളിലൊന്നായ പുസ്തകം ലേലമുറപ്പിച്ചത്.
പുസ്തകത്തിന്റെ ആദ്യ പേജില്‍ ഹിറ്റ്ലര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ "യുദ്ധത്തില്‍ അതിജീവിക്കുന്നവര്‍ കുലീനമനുഷ്യര്‍ മാത്രമാണ്" എന്ന കുറിപ്പുമുണ്ട്. ഇതിനോടൊപ്പമാണ് ആഗസ്റ്റ് 18, 1930 എന്ന തീയതിയോടൊപ്പമുള്ള ഹിറ്റ്ലറുടെ ഒപ്പ്. ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിൽ ഓസ്ട്രിയൻ-ജെർമ്മൻ ഭാഷയേക്കാൾ ബവേറിയനായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്. 1945 ഏപ്രിൽ 30ന് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. പിന്നീട് ശത്രുക്കൾ മൃതശരീരത്തെ കത്തിക്കുകയും ചെയ്തു. എങ്കിലും ഇന്നും ജനമനസുകളിൽ മായാത്ത ഒരോർമയായി അവശേഷിക്കുകയാണ് ഹിറ്റ്ലർ എന്ന നാസിസ്റ് ഭരണാധികാരി.
https://www.facebook.com/Malayalivartha