ലോകത്തെ ഏറ്റവും വലിയ കൊടുമുടി എന്ന പദവി എവറസ്റ്റിനു നഷ്ടമാകുമോ?
ലോകത്തെ ഏറ്റവും വലിയ കൊടുമുടിയാണല്ലോ എവറസ്ററ്. എന്നാൽ എവറസ്റ്റിനു ആ പദവി നഷ്ടമാകുമോ എന്നൊരു ശങ്കയുണ്ട്. കാരണം രണ്ടു വർഷം മുൻപുണ്ടായ ഭൂകമ്പം കൊടുമുടിയുടെ ഉയരം കുറച്ചു എന്നാണ് ചില പർവതാരോഹകർ പറയുന്നത്. അങ്ങനെയെങ്കിൽ ഏറ്റവും വലിയ കൊടുമുടി എന്ന പേര് എവറസ്റ്റിനു നഷ്ടമാകും.
ഈ സാഹചര്യത്തിൽ ‘സംശയ നിവർത്തിക്കായി ’ നേപ്പാൾ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. എവറസ്റ്റിന്റെ ഉയരം അളക്കാനാണു നേപ്പാൾ സർക്കാരിന്റെ തീരുമാനം. ഇത് ആദ്യമായാണ് നേപ്പാൾ സ്വന്തം നിലയ്ക് ഇത്തരമൊരു സർവേക്ക് ഒരുങ്ങുന്നത്. എവറെസ്റ്റിനെക്കുടാതെ വേറെയും കൊടുമുടികൾ ഉണ്ടെങ്കിലും അതൊന്നും അളന്നു നോക്കാൻ നേപ്പാൾ ഗവണ്മെന്റ് ഇതുവരെ മിനക്കെട്ടില്ല. അതുകൊണ്ടു തന്നെ ഈ സർവ്വേയ്ക്ക് പ്രാധാന്യമേറുന്നു.
1954ൽ സർവേ ഓഫ് ഇന്ത്യ നടത്തിയ അളവെടുപ്പിൽ കണ്ടെത്തിയ 8848 മീറ്ററാണ് എവറസ്റ്റിന്റെ ഔദ്യോഗിക ഉയരമായി ഇന്നും കണക്കാക്കുന്നത്. എന്നാൽ ഉയരത്തിൽ കുറവ് വന്നിട്ടുണ്ട് എന്ന് ചൈനയും വാദിക്കുന്നുണ്ട്. എവറെസ്റ്റിന്റെ ഉയരം 8848 മീറ്ററിൽ നിന്നും 8844 മീറ്റർ ആയി കുറഞ്ഞു എന്നാണ് ചൈനയുടെ കണക്ക്. എന്നാൽ നാഷനൽ ജ്യോഗ്രഫിക് 1999ൽ നടത്തിയ ഉപഗ്രഹപഠനം അനുസരിച്ച് 8850 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം.
ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്.1953-ൽ മേയ് 29-ന് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്. പിന്നെയും ധാരാളം പർവ്വതാരോഹകർ എവറസ്റ്റ് കയറിയിട്ടുണ്ട്. തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം എന്നാണ് പറയപ്പെടുന്നത്. എന്തായാലും അനുകൂല സാഹചര്യം വന്നുചേർന്നാൽ അടുത്ത വർഷത്തിൽ തന്നെ എവറെസ്റ്റിന്റെ ഉയരം കണക്കാക്കും എന്നാണ് നേപ്പാൾ സർവേ വിഭാഗം പറയുന്നത്.
https://www.facebook.com/Malayalivartha