ബസുകൾക്കു മാത്രമായി ഒരു ഇടനാഴി വരുന്നു
ബസുകൾക്കു മാത്രമായി ഒരു ഇടനാഴി യാഥാർഥ്യമാകാൻ പോണു. അതിശയം തോന്നുന്നുണ്ടോ? ഈ തിരക്കിനിടയിൽ ബസിനു മാത്രമായി ഒരു വഴി നടക്കുന്ന കാര്യമല്ല എന്ന് തോന്നുന്നുണ്ടാവും. എന്നാൽ ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽനിന്നു കൊടുങ്ങല്ലൂരിലേക്കു ബസുകൾക്കു മാത്രമായി ഇതാ ഒരു ഇടനാഴി വരുന്നു. പൊതു ഗതാഗത സംവിധാനത്തിനു ഒരു തിലകക്കുറി യാവും ഈ ബസ് വേ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബിആർടിഎസ്) എന്ന സ്വപ്ന പദ്ധതി കൊച്ചിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുകയാണ് സംസ്ഥാന സർക്കാർ. വികസനത്തിന്റെ പാതയിൽ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന കൊച്ചിയിൽ തന്നെയാണ് മെട്രോക്ക് പിന്നാലെ ഈ പദ്ധതിയും നടപ്പിലാക്കുന്നത്.
ഇതിന്റെ സാക്ഷാത്കാരത്തിനായി 746 കോടി രൂപ ചെലവ് വരും എന്നാണ് അനുമാനം. സംസ്ഥാനത്തു 70 % ത്തോളം നഗര ഗതാഗതം ആണ്. പൊതു വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കൂടി നിരത്തുകളിലെ വാഹന ബാഹുല്യം നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണല്ലോ. എന്നാൽ ബിആർടിസി വരുന്നതോടെ ഇതിനു മാറ്റം വരും. കാരണം ചെലവു കുറഞ്ഞതും, വേഗത കൂടിയതുമായ ഒരു ഗതാഗത സംവിധാനമാണ് ബിആർടിസി. ഇത് നടപ്പിൽ വരുമ്പോൾ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരില്ല എന്നതും ഇതിന്റെ സവിശേഷതയാണ്.
ദേശീയപാതയെയും ബിആർടിഎസ് ഇടനാഴിയെയും ബാരിക്കേഡ് വച്ച് വേർതിരിക്കും. ബിആർടിഎസ് വാഹങ്ങൾക്ക് മാത്രമേ ഇടനാഴിയിലേക്ക് പ്രവേശനം ഉള്ളു. എന്നാൽ ആവശ്യമെങ്കിൽ അവശ്യ സർവീസുകൾകും ഈ പാതയിലേക്ക് പ്രവേശിക്കാം. ബസുകൾക്കു മാത്രമുള്ള പാതയായതിനാലും വേറെ തടസ്സമില്ലാത്തതിനാലും എത്ര വേഗത്തിൽ വേണമെങ്കിലും ബസ് ഓടിക്കാനാകും എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഇന്ത്യയിൽ എട്ടു ബസ് റാപ്പിഡ് ട്രാൻസിറ്റ് കോറിഡോർ നിലവിൽ ഉണ്ടെങ്കിലും കേരളത്തിൽ ഇത് ആദ്യമായാണ്. കൂടുതൽ നഗരങ്ങളിലേക്ക് ബിആർടിഎസ് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. എന്തായാലും ഇത് നടപ്പിൽ വരുമ്പോൾ എങ്കിലും യാത്ര സുഗമമായാൽ മതിയായിരുന്നു.
https://www.facebook.com/Malayalivartha