നെറ്റ് ബാങ്കിങ് ഇനി തപാൽ വകുപ്പിലും
എന്തിനും ഏതിനും ഓൺലൈനിനെ ആശ്രയിക്കുന്ന ഇന്നത്തെ സമൂഹത്തിനു ഇതാ ഒരു സന്തോഷവാർത്ത. തപാൽ വകുപ്പിലും നെറ്റ് ബാങ്കിങ് സൗകര്യം നടപ്പിൽ വരുന്നു. പോസ്റ്റ്ഓഫീസ് പേമെന്റ് ബാങ്കുകളുടെ ഇടപാടുകള്‍ക്കായിട്ടാണ് നെറ്റ് ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. അടുത്ത വർഷത്തോടെ തപാൽ വകുപ്പുകളിൽ നെറ്റ് ബാങ്കിങ് ലഭ്യമാകും.
ഇന്റര്‍നെറ്റ് ബാങ്കിങ് വരുന്നതോടെ പോസ്റ്റ് ഓഫീസിൽ അടക്കാവുന്ന വിവിധ ബില്ലുകള്‍ സ്വീകരിക്കാനും സൗകര്യമൊരുങ്ങും. വായ്പ ഒഴികെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഈ സൗകര്യം വിനിയോഗിക്കാം. കൂടാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ കൂടിയും നെറ്റി ബാങ്കിങ് ചെയ്യാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ സ്വൈപ്പിങ് മെഷീന്‍ നടപ്പാക്കിക്കഴിഞ്ഞു. എല്ലാ ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കാവുന്ന രീതിയിലുള്ള സ്വൈപ്പിങ് കാര്‍ഡുകള്‍ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കുക എന്നതാണ് തപാൽ വകുപ്പിന്റെ ഉദ്ദേശം. കൂടാതെ അടുത്ത സാമ്പത്തിക വർഷം മുതൽ കോര്‍ബാങ്കിങ് സംവിധാനവും പോസ്റ്റ് ഓഫീസുകൾ വഴി നടപ്പാക്കാൻ ഉദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha