ഇനിയൊരു മഹായുദ്ധമുണ്ടായാല്‍ അത് ജീവരാശിയുടെ അവസാനമായിരിക്കുമെന്ന് ഉറപ്പാണ്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് ഇതാ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഒരിക്കലും ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാകരുതെന്നാണ് ലോകത്തിന്റെ ഒന്നായുള്ള പ്രാര്‍ത്ഥന. ഇനിയൊരു മഹായുദ്ധമുണ്ടായാല്‍ അത് ജീവരാശിയുടെ അവസാനമായിരിക്കുമെന്ന് ഉറപ്പാണ്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് ഇതാ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സംഭവിച്ചേക്കാവുന്ന ‘അവസാനത്തെ’ മഹായുദ്ധത്തിന്റെ പടിവാതിൽക്കലാണു ലോകമെന്ന് റഷ്യയുടെ മുൻ ലഫ്. ജനറൽ എവ്ഗെനി ബുഷിൻസ്കിയുടെ മുന്നറിയിപ്പ് . ബ്രിട്ടന്റെ ഡബിൾ ഏജന്റിനു നേരെ വിഷപ്രയോഗം നടത്തി കൊല്ലപ്പെടുത്താൻ റഷ്യ ശ്രമിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ എന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി കണക്കാക്കാം. ഒരുപക്ഷേ മനുഷ്യരാശിയുടെ ചരിത്രത്തിലെ അവസാനത്തെ യുദ്ധമാകാം വരാനിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു
41 വർഷം റഷ്യൻ സേനയിൽ സേവനമനുഷ്ഠിച്ച എവ്ഗെനി ബിബിസി റേഡിയോക്കു നൽകിയ അഭിമുഖത്തിൽ ശീതയുദ്ധകാലത്തേക്കാൾ ഗുരുതരമാണു നിലവിലെ സ്ഥിതിവിശേഷമെന്നും പറഞ്ഞു .
ശീതയുദ്ധം പോലെയല്ല ഒരു യഥാർഥ യുദ്ധമാണ് ഇത്തവണ ലോകത്തെ കാത്തിരിക്കുന്നത്. സ്ക്രീപലിനു നേരെ വിഷപ്രയോഗം നടത്തിയതിന്റെ പേരിലായിരിക്കില്ല യുദ്ധം. മറിച്ച് അതിന്റെ തുടർച്ചയായി രാജ്യാന്തര തലത്തിലുണ്ടാകുന്ന സമ്മർദമായിരിക്കും പ്രശ്നങ്ങൾക്കു വഴിമരുന്നിടുക എന്നും അദ്ദേഹം സൂചിപ്പിച്ചു.
മാർച്ച് ആദ്യമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിലെ ‘ദ് മാൾട്ടിങ്സ്’ എന്ന ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് ആരോ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ തങ്ങളുടെ മുൻ ചാരനു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നു റഷ്യ വ്യക്തമാക്കി. ഇക്കാര്യം തള്ളിയ യുകെ റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാൻ നിർദേശിച്ചാണ് എതിർപ്പു വ്യക്തമാക്കിയത്. ഇതിനു മറുപടിയായി യുകെയുടെ നയതന്ത്രപ്രതിധിനികളെ റഷ്യയും പുറത്താക്കി. ഇതിനു പിന്നാലെയാണു റഷ്യയ്ക്കു നേരെ രാജ്യാന്തര തലത്തില്‍ സംഘടിത നീക്കമുണ്ടായത്
സംഭവത്തിനു പിന്നിൽ റഷ്യയാകാമെന്ന് 14 യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗവും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണു ബ്രിട്ടനുള്ള പിന്തുണയായി റഷ്യയുടെ നയതന്ത്രപ്രതിനിധികളെ യുഎസ് പുറത്താക്കിയത്. 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സിയാറ്റിലിലെ കോൺസുലേറ്റ് അടച്ചുപൂട്ടാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. വാഷിങ്ടനിലെ യുഎസ് എംബസിയിലെ 48 നയതന്ത്രജ്ഞരെയും ന്യൂയോർക്കിൽ യുഎന്നിലെ 12 പേരെയുമാണു യുഎസ് പുറത്താക്കിയത്. ശീതയുദ്ധകാലത്തിനുശേഷം റഷ്യയ്ക്കെതിരെ യുഎസ് നടത്തിയ ഏറ്റവും വലിയ നീക്കവുമായിരുന്നു അത്
ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ് (4), ജർമനി (4), ചെക്ക് റിപ്പബ്ലിക് (3), ലിത്വേനിയ (3), ഡെൻമാർക് (2), നെതർലൻഡ്‌സ് (2), എസ്റ്റോണിയ (1), ക്രൊയേഷ്യ (1), ഫിൻലൻഡ് (1), ലാത്വിയ (1), റുമേനിയ (1) എന്നീ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. യുക്രെയ്‌ൻ 13 പേരെയാണു പുറത്താക്കിയത്. കാനഡ നാലുപേരെയും
യുകെയിലും മറ്റിടങ്ങളിലും റഷ്യ പരീക്ഷിക്കുന്ന അപകടംപിടിച്ച, പുതിയ പദ്ധതികളുടെ ഭാഗമായിത്തന്നെ സ്ക്രീപലിനു നേരേയുണ്ടായ ആക്രമണത്തെ കാണണമെന്നാണ് യുകെ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞത്. ഇത്തരം സംഘടിത നീക്കങ്ങൾ പ്രകോപനപരമാണെന്നും തിരിച്ചടിക്കുമെന്നുമായിരുന്നു റഷ്യയുടെ മറുപടി. ഈ സാഹചര്യത്തിലാണ് എവ്ഗെനിയുടെ വാക്കുകൾ പ്രസക്തമാകുന്നതെന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു
റഷ്യക്കാരെ നിങ്ങൾക്കറിയാഞ്ഞിട്ടാണ്. അവർക്കു മേൽ കൂടുതൽ സമ്മർദം വരും തോറും എല്ലാ പ്രവർത്തനങ്ങളും പ്രസിഡന്റ് വ്ളാദിമിർ പുടിനിലേക്കു കൂടുതൽ കേന്ദ്രീകരിക്കുന്നതാണു പതിവ്’– എവ്ഗെനി വ്യക്തമാക്കുന്നു. ‘നിങ്ങൾ നയതന്ത്രജ്ഞരെ പുറത്താക്കുന്നു, പിന്നാലെ ഞങ്ങളും. അതു പിന്നെയും തുടരും. ഒടുവിൽ എന്തു സംഭവിക്കും? ഇതെല്ലാം നയതന്ത്രബന്ധം തകരാറിലായെന്നല്ലേ സൂചിപ്പിക്കുന്നത്? സത്യത്തിൽ നിങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തി ലക്ഷ്യം വയ്ക്കുകയാണു ചെയ്യുന്നത്. അതാകട്ടെ തികച്ചും അപകടകരമായ ഒരു കാര്യമാണ്...’ എവ്ഗെനി പറഞ്ഞു.
അതേസമയം റഷ്യയുടെ പ്രകോപനപരമായ നീക്കങ്ങൾക്ക് ‘ആനുപാതികമായ’ മറുപടി നൽകുമെന്നു തെരേസ മേയുടെ ഓഫിസ് അറിയിച്ചത് യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനത്തിൽ കഴമ്പില്ലാതെയില്ല. ഒരൊറ്റ നിമിഷം കൊണ്ട് ലോകം ചുട്ടെരിക്കാനുള്ളത്ര ആയുധ ശേഖരം ഏറ്റവും ചെറിയ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ കൈവശം തന്നെ ഇപ്പോഴുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടു പിന്നാലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമയത്ത് തന്നെ മൂന്നാം ലോക മഹായുദ്ധവും നടക്കുമായിരുന്നു എന്നും ലോക ജനതയെ തന്നെ തുടച്ചു നീക്കുമായിരുന്ന ആ മഹാവിപത്ത് ഇല്ലാതാക്കിയത് വസീലി അലെക്‌സാന്‍ഡ്രോവിച്ച് അര്‍ഖിപോവ് എന്ന സൈനികനായിരുന്നു. അമേരിക്കയ്ക്ക് നേരെ ആണവമിസൈല്‍ വിക്ഷേപിക്കാനുള്ള മേലുദ്യോഗസ്ഥന്റെ ഉത്തരവ് നിരസിച്ച് യുദ്ധം ഒഴിവാക്കിയത് അര്‍ഖിപോവാണെന്ന് അടുത്തകാലത്ത് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഏതായാലും എവ്ഗെനിയുടെ വാക്കുകൾ സത്യമാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
https://www.facebook.com/Malayalivartha