ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ; ജൂലൈ യിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉള്ള രാജ്യം എന്ന ബഹുമതി ഇനി ചൈനക്ക് സ്വന്തം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് 55 കിലോമീറ്റർ നീളത്തിൽ പാലം പഴികഴിപ്പിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ പാലം ജൂലൈ യിൽ ഗതാഗതത്തിനു തുറന്നു കൊടുക്കും.
ആറുവരിപ്പാതയിൽ മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നീ സവിശേഷതകളോടെയാണ് പാലത്തിന്റെ നിർമ്മാണം. 2000 കോടി ഡോളർ ആണ് പാലത്തിന്റെ നിർമ്മാണത്തിന് ചെലവായത്. ഈ പാലം ഗതാഗതയോഗ്യമാകുന്നതോടെ ഹോങ്കോങ്ങിൽ നിന്ന് മക്കാവുവിലെക്കും തിരിച്ചും ഉള്ള യാത്രാസമയം ലാഭിക്കാൻ കഴിയും എന്നതാണിതിൻറെ സവിശേഷത. 2009 ൽ ആണ് ഈ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ തന്നെ സുരക്ഷയെ മുൻനിർത്തി ധാരാളം വിവാദങ്ങളും ഉയർന്നിരുന്നു. എന്തായാലും കടലിനു നടുവിലൂടെ തൂക്കുപാലങ്ങളും തുരങ്കവും ഒക്കെ കടന്നുള്ള യാത്ര ഒരു അനുഭവം തന്നെയായിരിക്കും.
https://www.facebook.com/Malayalivartha