കൊറോണ പരിശോധനയ്ക്കായി അധികൃതര്‍ നെട്ടോട്ടം ഓടിയപ്പോള്‍ മുന്നോട്ടു വന്നത് തലപ്പാടിയിലെ ഐയുസിബിആര്‍
കാസര്‍ഗോഡുള്ള തലപ്പാടി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച് (ഐയുസിബിആര്‍) ആണ് ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസിനെ കണ്ടെത്താനുള്ള പരിശോധനയ്ക്ക് കേരളത്തില്‍ സുസജ്ജസേവനം ഒരുക്കുന്നത്. കൊറോണ പരിശോധനയ്ക്കായി അധികൃതര്‍ നെട്ടോട്ടം ഓടിയപ്പോള്‍ ഡയറക്ടര്‍ ഡോ. കെ.പി. മോഹന കുമാറിന്റെ നേതൃത്വത്തില്‍ ഐയുസിബിആര്‍ മുന്നോട്ടു വന്നു.
കണ്‍സള്‍ട്ടിങ് സയന്റിസ്റ്റ് ഡോ. സതീഷ് മുണ്ടയൂര്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പരിശോധന നടത്തുക. എംജി സര്‍വകലാശാലയുടെ കീഴിലുള്ള കേന്ദ്രത്തില്‍ ഒട്ടേറെ സങ്കീര്‍ണ പരിശോധനകള്‍ നടത്താനുള്ള സൗകര്യമുണ്ട്. രാജ്യം നേരിടുന്ന പ്രതികൂല സാഹചര്യത്തില്‍ കൊറോണ പരിശോധന ഇവര്‍ ഏറ്റെടുക്കുകയാണ്. പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) മെതേഡ് ആണ് കൊറോണ വൈറസിനെ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. രോഗം സംശയിക്കുന്നയാളുടെ സ്രവത്തില്‍ കൊറോണ വൈറസിന്റെ ആര്‍എന്‍എ ഉണ്ടോയെന്നു നോക്കും. ആര്‍എന്‍എ വേര്‍തിരിച്ച ശേഷം അവയെ പെരുകാന്‍ അനുവദിക്കുകയാണ് പിസിആര്‍ യന്ത്രം ചെയ്യുന്നത്. 95 ഡിഗ്രി, 56 ഡിഗ്രി എന്നീ താപനിലകളില്‍ മാറി മാറി പലവട്ടം (45 തവണ വരെ ) ചൂടാക്കുമ്പോള്‍ ആര്‍എന്‍എ പെരുകും.ആര്‍എന്‍എയെ കിട്ടിയാല്‍ പരിശോധനാഫലം പോസിറ്റീവ്. അല്ലെങ്കില്‍ നെഗറ്റീവ്.
രോഗം സംശയിക്കുന്നയാളുടെ തൊണ്ട, മൂക്കിന്റെ ഉള്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നു പഞ്ഞിയില്‍ സ്രവം കനത്ത സുരക്ഷയില്‍ എടുക്കുന്നു. എടുക്കുന്നയാള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും.
ഒരു സാംപിള്‍ 3 ടെസ്റ്റ് ട്യൂബിനുള്ളില്‍ വയ്ക്കും. അദ്യ ടെസ്റ്റ് ട്യൂബ് മറ്റൊന്നില്‍ ഇറക്കി വയ്ക്കും. അവ രണ്ടും മൂന്നാമത്തേതില്‍. ഇതു സുരക്ഷയ്ക്കായാണ്. പ്രത്യേക കണ്ടയ്‌നറില്‍ ലാബിലേക്ക്. ദൂരത്തേക്ക് കൊണ്ടു പോകാന്‍ ഡ്രൈ ഐസ് പാക്ക് ഉള്ള തെര്‍മോകോള്‍ ബോക്‌സ് ഉപയോഗിക്കും. 80 ഡിഗ്രിയാണ് ഊഷ്മാവ്.
വിവിധ തരം റീഏജന്റ്‌സ് , ലാബില്‍ എത്തിക്കുന്ന സ്രവ സാംപിളിലേക്ക് ചേര്‍ക്കുന്നു. ഇതിലൂടെ വൈറസിന്റെ ആര്‍എന്‍എയെ വേര്‍തിരിക്കുന്നു. ഇതിന് 3 മണിക്കൂര്‍ വേണം. പിസിആര്‍ യന്ത്രത്തിലേക്കു മാറ്റുന്നു. 2 മണിക്കൂര്‍ കഴിയുമ്പോള്‍ ആര്‍എന്‍എയുടെ സാന്നിധ്യം ഉറപ്പിക്കാം. ഇവിടെയും രണ്ടു ഘട്ടമുണ്ട്. ആര്‍എന്‍എയുടെ ആവരണത്തിലെ ഇ ജീന്‍ ഒന്നാം ഘട്ടത്തിലും ആര്‍ഡിആര്‍പി ഒആര്‍എഫ് 1 ബി. ജീനുകള്‍ രണ്ടാംഘട്ടത്തിലും പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍നിന്ന് ശേഖരിച്ച 6 സാംപിളുകളും ജനറല്‍ ആശുപത്രിയില്‍നിന്നുള്ള 3 സാംപിളുകളും ഇവിടെ ആദ്യ ദിനം പരിശോധനയ്ക്ക് എത്തി. പരിശോധനാ ഫലം ഇന്നു ലഭിക്കും.
ചിമ്മിനി പോലുള്ള ഒരു ഉപകരണത്തില്‍ വച്ചാണ് സാംപിള്‍ കൈകാര്യം ചെയ്യുന്നത്. ഇതിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള വൈറസോ മറ്റോ പുറത്തു വന്നാലും അവയെ പല ഘട്ടങ്ങളിലായി നശിപ്പിക്കും. പലവട്ടം ശുദ്ധീകരിച്ച വായു മാത്രം ആകാശത്ത് ഉയരത്തില്‍ പുറന്തള്ളും.
അതിസുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറി. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ഓഫ് ലാബറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം വേണം. മൈക്രോ ബയോളജി, മോളിക്യുലര്‍ ബയോളജി മേഖലകളിലെ ശാസ്ത്രജ്ഞര്‍, ലാബ് ടെക്‌നിഷ്യന്‍മാര്‍ എന്നിവരുണ്ടാകും.
https://www.facebook.com/Malayalivartha