മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി പരിശീലിക്കുന്ന ഇന്ത്യന്‍ സംഘം ക്വാറന്റീനില്‍; റഷ്യന്‍ പരിശീലന കേന്ദ്രം അടച്ചു
ഇന്ത്യയുടെ ഗഗന്‍യാന്‍- (മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം) പദ്ധതിയ്ക്കായി റഷ്യയില്‍ പരിശീലിക്കുന്ന 4 വ്യോമസേനാ പൈലറ്റുമാര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏകാന്ത വാസത്തിലേക്കു മാറി. ഇവര്‍ക്കു രോഗലക്ഷണങ്ങളില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണു സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അവസാനം വരെ പരിശീലനം നിര്‍ത്തിവച്ചു.
ഫെബ്രുവരിയിലാണ് മോസ്‌കോയില്‍ റഷ്യന്‍ ബഹിരാകാശ കേന്ദ്രമായ റോസ്‌കോസ്‌മോസിനു കീഴില്‍ പരിശീലനം ആരംഭിച്ചത്. ഇവിടെ 9 ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതായി ഡയറക്ടര്‍ ജനറല്‍ ദിമിത്രി റൊഗോസിന്‍ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്രം അടച്ചു.
ഒരു വര്‍ഷമാണു റഷ്യയിലെ പരിശീലനം. 10,000 കോടി രൂപ ചെലവുള്ള ഗഗന്‍യാന്‍ ദൗത്യം 2022-ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ദൗത്യം മാറ്റിവയ്‌ക്കേണ്ടി വരുമോയെന്ന കാര്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്‌റോ) ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha