വ്യാഴം, ചൊവ്വ, ശനി എന്നിവയെ കാണണോ... ബുധനാഴ്ച പുലര്‍ച്ചെ എഴുന്നേറ്റാല്‍ മതി!
നാളെ പുലര്‍ച്ചെ 5-ന് ആകാശത്തേക്കു നോക്കിക്കോളൂ. ഉല്‍ക്കവര്‍ഷവും ഗ്രഹയോഗവും മതിയാവോളം കാണാം.
കിഴക്കന്‍ ചക്രവാളത്തില്‍ 70 ഡിഗ്രി മുകളിലായി 'അള്‍ടേയര്‍ ' എന്ന നക്ഷത്രം തിളങ്ങിനില്‍പ്പുണ്ടാകും. ഇതിനു വടക്കായി 'വേഗ'എന്ന തിളക്കമുള്ള മറ്റൊരു നക്ഷത്രവും.
മണിക്കൂറില്‍ ഇരുപതോളം ഉല്‍ക്കകള്‍ മിന്നിത്തിളങ്ങും. ബാല്‍ക്കണിയിലോ തുറസ്സായ സ്ഥലത്തോ നിന്നാല്‍ ഈ ദൃശ്യചാരുത കാണാം.
തൊട്ടടുത്ത ദിവസങ്ങളിലും ഈ കാഴ്ചകള്‍ കാണാമെന്ന് മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി ജോയിന്റ് കണ്‍വീനര്‍ ഉണ്ണിക്കൃഷ്ണന്‍ മംഗലശേരി പറഞ്ഞു.
നാളെ പുലര്‍ച്ചെ തന്നെ തെക്കുഭാഗത്തായി ചൊവ്വയും തൊട്ടു മുകളിലായി ശനിയും അതിനും മുകളിലായി ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും ദൃശ്യമാകും.
https://www.facebook.com/Malayalivartha