ഭൂമിക്കു സംരക്ഷണ കവചമൊരുക്കുന്ന ഓസോണ്‍ പാളിയിലെ വലിയ സുഷിരം അടഞ്ഞു
അള്‍ട്രാവയലറ്റ് അടക്കമുള്ള സൂര്യനില്‍നിന്നുള്ള അപകടകരമായ രശ്മികളെ തടുത്തു നിര്‍ത്തി ഭൂമിക്കു സംരക്ഷണ കവചമൊരുക്കുന്ന ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞതായി യൂറോപ്യന്‍ യൂണിയന്റെ ഭൗമ നിരീക്ഷണ പദ്ധതിയായ കോപ്പര്‍നിക്കസ് മോണിറ്ററിങ് സര്‍വീസ് റിപ്പോര്‍ട്ടു ചെയ്തു.
ആര്‍ട്ടിക് മേഖലയുടെ മുകളിലായിരുന്നു 10 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന സുഷിരം.
ഇതു വലുതായി ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലേക്കെത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ അപകടകരമായേനെ. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇത് കണ്ടെത്തിയത്.
എന്നാല്‍, കോവിഡ് ലോക്ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണത്തിലുണ്ടായിട്ടുള്ള കുറവുമായി ഇതിനു ബന്ധമില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. അവിടേക്കു തണുത്ത വായു എത്തിയതു മൂലമുള്ള വ്യതിയാനങ്ങളാണ് ഇതിനു കാരണം.
https://www.facebook.com/Malayalivartha