2 പുതിയ ഇനം പല്ലികളെ പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തി
കോഴിക്കോട് നടുവണ്ണൂരിനടുത്ത് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ നിന്നും 2 പുതിയ ഇനം പല്ലിയെ കണ്ടെത്തി. വെര്‍ട്ടിബ്രറ്റ്‌സ് സുവോളജി എന്ന ജര്‍മന്‍ ജേണലിന്റെ പുതിയ ലക്കത്തിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ ഗവേഷകനായ വിവേക് ഫിലിപ്പ് സിറിയക്, പുണെയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞന്‍ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, കൊല്‍ക്കത്ത സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞന്‍ ഡോ. കൗശിക് ദ്യുതി, സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പ് നാച്വറലിസ്റ്റും സ്വതന്ത്ര ഗവേഷകനുമായ ഉമേഷ് പാവുക്കണ്ടി എന്നിവരടങ്ങിയ സംഘമാണ് ഇവയെ കണ്ടെത്തിയത്.
ഖനന വിരുദ്ധ സമരം നടക്കുന്ന പശ്ചിമഘട്ടത്തിലെ ചെങ്ങോടുമലയില്‍ നിന്നും കണ്ടെത്തിയതിനാല്‍ ആദ്യ വിഭാഗത്തിന് നിമാസ്പിസ് ചെങ്ങോടുമലൈന്‍സിസ് എന്നും വയനാട് ജില്ലയിലെ മലനിരകളില്‍ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ വിഭാഗത്തിന് പ്രശസ്ത ഉഭയ ജീവി ഗവേഷകനായ ഡോ. അനില്‍ സഖറിയയുടെ ആദര സൂചകമായി നിമാസ്പിസ് സഖാറായ് എന്നുമാണ് നാമകരണം ചെയ്തത്.
ചെങ്ങോടുമല ഉള്‍പ്പെടുന്ന ഇടനാടന്‍ കുന്നുകളിലെ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പുതിയ ഗവേഷക ഫലം വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha