ഭൂമിയിൽ നിന്നും 520 പ്രകാശവർഷങ്ങൾക്കപ്പുറത്ത് പുതിയൊരു ഗ്രഹം രൂപം കൊള്ളുന്നു; ഒരുപക്ഷെ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് വരെ പുതിയ വിവരങ്ങൾ ലഭിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഡോ. ആന്റണി ബൊക്കാലെറ്റിയുടെ നേതൃത്തിലുള്ള ഫ്രഞ്ച് ഗവേഷകർ
പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചത്തില്‍ പുതിയൊരു ഗ്രഹം രൂപപ്പെടുന്ന അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ദൃശ്യം പകര്‍ത്താനായതിന്റെ ആവേശത്തിലാണ് ഫ്രാൻസിലെ ഗവേഷകര്‍. ഫ്രാന്‍സിലെ പി.എസ്.എല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകർക്കാണ് ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു ഭാഗ്യം ഉണ്ടായത്
ഭൂമിയില്‍ നിന്ന് 520 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള എ.ബി. ഓറിഗ ( AB Aurigae) എന്ന നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹം രൂപംകൊള്ളുന്നത്...
നക്ഷത്രത്തിന് സമീപം വാതകപടലങ്ങള്‍ വലയം കൊള്ളുന്നത് നിരീക്ഷിച്ചതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. ചിലിയില്‍ സ്ഥാപിച്ചിട്ടുള്ള യൂറോപ്യന്‍ സതേണ്‍ ഒബിസര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് ( VLC) ഉപയോഗിച്ചാണ് ഈ അപൂര്‍വ്വ പ്രാപഞ്ചിക ദൃശ്യം പകര്‍ത്തിയെടുത്തത്......
ഡോ. ആന്റണി ബൊക്കാലെറ്റിയുടെ നേതൃത്തിലുള്ള ഗവേഷകരാണ് ഊ കണ്ടെത്തല്‍ നടത്തിയത്. പുതിയതായി രൂപം കൊള്ളുന്ന ഗ്രഹം വലംവെക്കുന്നത് മൂലം നക്ഷത്രത്തിന് ചുറ്റും സ്‌പൈറല്‍ ആകൃതിയില്‍ വാതകപടലങ്ങള്‍ രൂപം മാറിയതാണ് നിർണായകമായ കണ്ടെത്തലിനു വഴി തെളിയിച്ചത് . ......
ഒരു പുതിയ ഗ്രഹം രൂപീകൃതമാകുന്നതിനായി ധൂളിയും വാതകങ്ങളും ഒരുമിച്ചുവരുമ്പോഴാണ് ഇങ്ങനെ പിണഞ്ഞ് ഇരിക്കുന്ന ആകൃതി (ട്വിസ്റ്റ്) രൂപം കൊള്ളുന്നത് എന്നാണ് ഇവർ പറയുന്നത്. ഈ നീർചുഴിക്ക് സമാനമായ പ്രതലം , പുതുതായി രൂപംകൊണ്ട ഒരു നക്ഷത്രത്തിന് ചുറ്റും രൂപം കൊണ്ടുവരുന്ന സൗരയൂഥത്തെയാണ് കാണിക്കുന്നത് എന്നും ഇവർ പറയുന്നു.
സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് നെപ്റ്റിയൂണ്‍ ഗ്രഹം നിലകൊള്ളുന്ന അത്രയും അകലത്തിലാണ് എ.ബി. ഓറിഗയില്‍ നിന്ന് പുതിയ ഗ്രഹത്തിന്റെ സ്ഥാനം. ഗവേഷകരുടെ കണ്ടെത്തലുകള്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസികിസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ......
https://www.facebook.com/Malayalivartha