തേനീച്ച മെഴുക് ഉപയോഗിച്ച് പാറപ്പുറത്തെ ചിത്രരചന
ഓസ്‌ട്രേലിയയിലെ പാറപ്പുറത്തെ 500 വർഷത്തിലധികം പഴക്കമുള്ള കുഞ്ഞൻ മോർട്ടിഫുകൾ തേനീച്ച മെഴുക് ഉപയോഗിച്ച് വരച്ചതാകാം എന്ന് പുതിയ പഠനങ്ങൾ പറയുന്നു.
വടക്കൻ ഓസ്‌ട്രേലിയയിലെ കാർപെന്റാരിയ ഉൾക്കടലിനടുത്തുള്ള യിൽബിലിഞ്ചിയിലാണ് ഈ ചിത്രകല കണ്ടെത്തിയിരിക്കുന്നത്.മറ്റു പാറ മുകളിലെ ചിത്രകലകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് സൃഷ്ടിച്ചിരിക്കുന്ന രീതിയാണ്. ഇതിൽ ഒരുതരം സ്റ്റെൻസില്ലിംഗാണ് ഉപയോഗിച്ചിരിക്കുന്നത് .
ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് ബൂമറാങ്ങുകളാൽ ചുറ്റപ്പെട്ട ഒരു ബൂമറാംഗ് (വലത്) കൈവശമുള്ള മനുഷ്യരൂപത്തെയാണ്. ഇതിനു സമാനമായ ചിത്രങ്ങൾ ലോകമെമ്പാടും കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഗോത്രവർഗക്കാർ 4400 വർഷമായി പാറയിലെ ചിത്രരചനകൾ നടത്തുന്നു.
പഠനസമയത്ത് ഈ ചിത്രങ്ങൾ പകർത്താൻ വിദഗ്ദ്ധർ ശ്രമിച്ചു. അവർ ആ പ്രദേശത്തു ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ ശ്രമിച്ചു . തെന്നിച്ച മെഴുകു ചൂടാക്കി പാറയിൽ ഒട്ടിച്ചു. അതിനു ശേഷം വെള്ള നിറത്തിലെ പിഗ്മെന്റ് ഉപയോഗിച്ച് അവക്ക് മേലെ വരച്ചു . ഇങ്ങനെ നിർമ്മിച്ച ചിത്രങ്ങൾ യിൽബിലിഞ്ചിയിൽ നിന്ന് കണ്ടെത്തിയതിന് സമാനമായിരുന്നു. ഈ മിനിയേച്ചർ ആർട്ട് ആത്മീയമോ അനുഷ്ഠാനപരമോ ആയാവാം ഗോത്ര വർഗക്കാർ ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha