സസ്യജാലങ്ങള്‍ ഭൂമിയുടെ അമൂല്യസമ്പത്ത്
വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണെങ്കില്‍, വിലമതിക്കാനാവാത്ത മറ്റൊരു നഷ്‌ടം അസംഖ്യം സസ്യജാലങ്ങളുടെ വംശനാശമാണ്. ഇവയില്‍ ബഹുഭൂരിപക്ഷവും ഔഷധഗുണമുള്ളവയും ആരോഗ്യ സംരക്ഷണ മേഖലയില്‍ അടക്കം കുതിച്ചുചാട്ടത്തിനു വഴിതുറക്കുന്നവയുമാണ്. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ അതുവഴിയുണ്ടാകുന്ന നഷ്‌ടം ഇനിവരാന്‍ പോകുന്ന തലമുറകള്‍ക്കു കൂടിയാണ്. ദേശീയ ഉദ്യാനമായും പരിസ്ഥിതി ദുര്‍ബലമേഖലയായും പ്രഖ്യാപിച്ച് അമൂല്യമായ സസ്യജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുവാന്‍ ഒരു പരിധിവരെ കഴിയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെല്ലാം അപ്പുറം പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതകള്‍ സ്വയം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാകേണ്ടതാണ്. യു.എന്നിന്റെ ആഭിമുഖ്യത്തില്‍ 2011 അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പരിശോധിക്കാം.
ആദികാലത്തുണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ഒന്നും ഇന്ന് ഇല്ല. പരിണാമത്തിന്റെ വിവിധ ദശകളില്‍ ഏറ്റവും അനുയോജ്യമായവ മാത്രം ബാക്കിയാകും; ബാക്കി നശിച്ചു പോകും. ഈ വംശനാശം ഒരു പ്രകൃതി നിയമമാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയാണ് ഇതു സംഭവിക്കുന്നത്. പക്ഷേ, ഇന്നത്തെ അതിദ്രുതമായ പല മാറ്റങ്ങളോടും പൊരുത്തപ്പെടാന്‍ വേണ്ടത്രസമയം ലഭിക്കാതെ പല ജീവജാലങ്ങളും വേഗത്തില്‍ നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
വംശനാശത്തിന്റെ കാലഘട്ടം
നിലനില്‌പു തന്നെയും അപകടത്തിലായ വിധത്തില്‍ അംഗസംഖ്യ കുറഞ്ഞ സസ്യങ്ങളെയാണു വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസ് എന്നു പറയുന്നത്. ഒന്നും ബാക്കിയില്ലാത്ത വിധത്തില്‍ നശിച്ചുപോയവയെ വംശനാശം സംഭിച്ച സ്‌പീഷീസ് എന്നും പറയുന്നു.
അന്താരാഷ്‌ട്ര പ്രകൃതി വിഭവ സംരക്ഷണ യൂണിയന്‍ വംശനാശഭീഷണിയുടെ തോത് അനുസരിച്ചു സസ്യങ്ങളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അവയാണ് വംശനാശം സംഭവിച്ചവ വന്യാവസ്ഥയില്‍ വംശനാശം സംഭവിച്ചവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ വംശനാശ സാധ്യതയുള്ളവ ( ഢൗഹിലൃമയഹല: ഢൗ).
ആകെ ഉണ്ടെന്ന് അനുമാനിക്കുന്ന 2,50,000 സപുഷ്‌പി സ്‌പീഷീസുകളില്‍ , പത്തില്‍ ഒന്നു വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്.
റെഡ് ഡേറ്റാ ബുക്ക്
ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ചുള്ള പ്ലാന്റ് റെഡ് ഡേറ്റാ ബുക്ക് എന്ന ആധികാരിക ഗ്രന്ഥത്തില്‍, അടിയന്തിരമായി ശ്രദ്ധിച്ചില്ലെങ്കില്‍ വംശനാശം സംഭവിച്ചേക്കാവുന്ന 250 സസ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളുണ്ട്.
ഇന്ത്യയില്‍ മൂന്നു വാല്യങ്ങളിലായി പുറത്തിറക്കിയ റെഡ് ഡേറ്റാ ബുക്കില്‍ 622 സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടില്‍ തന്നെ 50 ഓളം സസ്യങ്ങള്‍ ഇന്ത്യയില്‍ നാമാവശേഷമായെന്നു കരുതപ്പെടുന്നു. 1500 ഓളം സസ്യങ്ങള്‍ ഇന്നു വംശനാശത്തിന്റെ നിഴലിലുമാണ്.
വംശനാശത്തിന്റെ കാരണങ്ങള്‍
പ്രകൃതിക്ഷോഭങ്ങള്‍, സസ്യങ്ങളുടെ ജനിതക പ്രത്യേകതകള്‍, പരാഗണം/വിത്തു വിതരണം നടത്തുന്ന പ്രാണികള്‍/പക്ഷികള്‍ മുതലായവയുടെ അഭാവം, മനുഷ്യ ഇടപെടലുകള്‍ എന്നിവയാണു വംശനാശത്തിനുള്ള കാരണങ്ങള്‍. ഇതില്‍ ഏറ്റവും മുഖ്യം മനുഷ്യ ഇടപെടലുകള്‍ തന്നെയാണ്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി കാടുകള്‍, തണ്ണീര്‍തടങ്ങള്‍ തുടങ്ങിയ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കുന്നതും അമിതചൂഷണവുമാണ് ഏറ്റവും കൂടുതല്‍ ഭീഷണിയായിരിക്കുന്നത്.
പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍ താങ്ങാനാവാതെ ഇന്ത്യയില്‍ വംശനാശം സംഭവിച്ച സസ്യത്തിനൊരുദാഹരണമാണു ഹബ്ബാര്‍ഡിയ ഹെപ്‌റ്റാന്യൂറോണ്‍ എന്ന പുല്ലിനം-കര്‍ണാടകത്തിലെ ഷരാവതി നദിയില്‍ ( ഉത്തരകന്നഡ ജില്ല) ജര്‍സോപ്പാ വെള്ളച്ചാട്ടങ്ങള്‍ക്കരികിലുള്ള നനവാര്‍ന്ന പാറകളില്‍ മാത്രം കണ്ടിരുന്ന ഈ പുല്ലുവര്‍ഗം ജലവൈദ്യുത പദ്ധതിക്കായി വെള്ളം തിരിച്ചുവിട്ടതോടെ അന്യംനിന്നു. അല്‍ബീസിയ ലതാമി ( അഹയശ്വശമ ഹമവേമാശ), യുജീനിയ അര്‍ജന്‍ടിയ , സൈസിജിയം കനാറെന്‍സിസ് , ക്രൈസോഗ്ലോസം ഹാല്‍ബര്‍ഗൈ തുടങ്ങിയവയൊക്കെ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെടുന്ന സസ്യങ്ങളില്‍ ചിലതാണ്.
`പുനര്‍ജനിച്ച' സസ്യങ്ങള്‍
നാമാവശേഷമായെന്നു കരുതിയ സസ്യങ്ങളില്‍ ചുരുക്കം ചിലതൊക്കെ പില്‌ക്കാലത്തു കണ്ടെത്തപ്പെട്ടിട്ടുണ്ട് ഉദാഹരണത്തിന് അഗസ്‌ത്യ മലനിരകളില്‍ മാത്രം കാണപ്പെടുന്ന പാഫിയോപെഡിലം ഡ്രൂറി . അമിത ചൂഷണവും കാട്ടുതീയും മറ്റും മൂലം വംശനാശം സംഭവിച്ചെന്നു കരുതിയ ഈ അപൂര്‍വ ഓര്‍ക്കിഡ് ഇനം വീണ്ടും കണ്ടെത്തിയത് അടുത്ത കാലത്താണ്. ഇപ്‌സിയ മലബാറിക്ക ടെനിയോഫില്ലം സ്‌കാബെറുലം ( പാലാക്കിയം ബോര്‍ഡിലോണി സജിറേയിയ ഗ്രാന്‍ഡി ഫ്‌ളോറ, മധുക്ക ബോര്‍ഡിലോണി , സ്‌മിത്തിയ വെങ്കോബറോവി എന്നിവ അടുത്ത കാലത്തു വീണ്ടും കണ്ടെത്തപ്പെട്ട ചില അപൂര്‍വ സസ്യങ്ങളാണ്.
വംശസംരക്ഷണമാര്‍ഗങ്ങള്‍
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും കച്ചവടം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്‌ട്ര സംഘടന ഇത്തരം സസ്യങ്ങളുടെ ചൂഷണം തടയുന്നതിനുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് അനുസൃതമായി ഓരോ രാജ്യവും ഇത്തരം സസ്യങ്ങളുടെ ചൂഷണവും കച്ചവടവുമൊക്കെ നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്.
സംരക്ഷിത പ്രദേശങ്ങളിലും (വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍) കാവുകളിലും വന്യാവസ്ഥയില്‍ തന്നെ സസ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. സസ്യോദ്യാനങ്ങള്‍, ജേം പ്ലാസം ശേഖരങ്ങള്‍, ജീന്‍ ബാങ്കുകള്‍, വിത്തു ബാങ്കുകള്‍ എന്നിവയും സസ്യങ്ങളെ സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha