വെള്ളക്കുള്ളനെ ചുറ്റുന്ന വ്യാഴത്തിന്റെ വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തി
അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വെള്ളക്കുള്ളനെ ചുറ്റുന്ന വലിയ ഒരു ഗ്രഹത്തെ കണ്ടെത്തി. ഡബ്ല്യുഡി 1856 ബി എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്നും 80 പ്രകാശവര്‍ഷം അകലെയാണ്.
ചില നക്ഷത്രങ്ങള്‍ ഹൈഡ്രജന്‍ ഇന്ധനം തീരുന്ന അവസ്ഥയില്‍ ചുവന്ന ഭീമന്‍ (റെഡ് ജയന്റ്) എന്ന അവസ്ഥയിലെത്തും. തുടര്‍ന്ന് വലിപ്പം കുറഞ്ഞ് വെള്ളക്കുള്ളന്‍ (വൈറ്റ് ഡ്വാര്‍ഫ്) എന്ന ഘട്ടത്തിലെത്തും. മൃതനക്ഷത്രമായാണ് ഇവയെ പരിഗണിക്കുക.
ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹം വ്യാഴത്തിന്റെ വലിപ്പമുള്ളതും ഇതു ചുറ്റുന്ന വെള്ളക്കുള്ളന്‍ ഭൂമിയുടെ വലിപ്പമുള്ളതുമാണ്. ഇതിനാല്‍തന്നെ ഒറ്റത്തവണ നക്ഷത്രത്തെ ചുറ്റാന്‍ 1.4 ഭൗമദിനം മതി.
https://www.facebook.com/Malayalivartha