സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകളുടെ സംവിധാനം വാട്‌സാപ്പില്‍ ഒരുങ്ങുന്നു
'എക്‌സ്പയിറിങ് മെസേജ്' എന്ന പുതിയ സംവിധാനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്.
സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകളുടെ ഈ സംവിധാനം പലതവണ പരീക്ഷണം നടത്തി.
ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്‍.
സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha