പ്രശസ്ത പരിസ്ഥിതി മാഗസിന്‍ 'നേച്ചറിന്റെ' മികച്ച യുവശാസ്ത്രജ്ഞ നുള്ള പുരസ്‌കാരം മലയാളിക്ക്
ഒലവക്കോട് സ്വദേശി രോഹിത് ബാലകൃഷ്ണന്‍ പ്രശസ്ത പരിസ്ഥിതി മാഗസിന്‍ 'നേച്ചറിന്റെ' മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം (1000 ഡോളര്‍) നേടി. ഒരു ഇന്ത്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത് 18 വര്‍ഷത്തിനു ശേഷമാണ്. 'ശാന്തസമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും' കേന്ദ്രീകരിച്ചു നടത്തിയ ഗവേഷണത്തില്‍, പ്രത്യേക സമയം സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലാണ് രോഹിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഐഎന്‍സിഒഐഎസിന്റെ മുന്‍ ഡയറക്ടറും മലയാളിയുമായ ഡോ.എസ്.എസ്.സി. ഷേണായിയുടെ കീഴില്‍, ഫ്രാന്‍സ് സ്വദേശികളായ ഡോ. ഫാബിയന്‍ ഡ്യൂറന്റ്, ഡോ. ലോറന്റ് ടെസ്ത് എന്നിവരുടെ സഹകരണത്തോടെ നടന്ന ഗവേഷണത്തില്‍ ഡോ. ആര്യാ പോള്‍, പ്രേരണാ സിങ്, കൊച്ചി സ്വദേശി എം. അഫ്രൂസ ബെല്‍ക്കീസ്ബായ് എന്നിവരും പങ്കാളികളായി. കേന്ദ്ര ഭൗമ ഗവേഷണ മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഒാഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ (ഐഎന്‍സിഒഐഎസ്) പ്രോജക്റ്റ് സയന്റിസ്റ്റാണ്.
ഒലവക്കോട് എംഇഎസ്, കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രോഹിത് വിക്ടോറിയ കോളജില്‍ ബിഎസ്സിയും കുസാറ്റില്‍ എംഎസ്സിക്കും ശേഷം ഐഎന്‍സിഒഐഎസിലാണ് പിഎച്ച്ഡി ഗവേഷണം നടത്തിയത്. ഒലവക്കോട് റെയില്‍വേ കോളനിക്കു സമീപം 'രമണിക'യില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ ഡപ്യൂട്ടി റജിസ്ട്രാര്‍ സി. ബാലകൃഷ്ണന്റെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഒാഫിസര്‍ ടി.പി. മഞ്ജുളയുടെയും മകനാണ്. എംഎസ്സി വിദ്യാര്‍ഥിനി ഗോപിക സഹോദരിയാണ്.
https://www.facebook.com/Malayalivartha