സഹകരണത്തിന്റെ മഹത്ത്വം ആനകളെ പഠിപ്പിക്കേണ്ട !
കരയിലെ ഏറ്റവും വലിയ ജീവിയായ ആന ബുദ്ധിയുടെ കാര്യത്തിലും മറ്റു ജീവികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. വന്യമൃഗങ്ങളില്‍ കാഴ്‌ചഭംഗിയിലും തലയെടുപ്പിലും ആനകള്‍ക്കൊപ്പം നില്‌ക്കാന്‍ മറ്റൊരു ജീവിയുമില്ലതാനും. ഇതിനെല്ലാം പുറമേ ഗജവീരന്മാര്‍ക്കു മറ്റൊരു പട്ടം കൂടി നല്‌കിയിരിക്കുകയാണ്, ഒരുകൂട്ടം ഗവേഷകര്‍. മനുഷ്യരെപ്പോലെയോ, അതിനപ്പുറമോ പരസ്‌പര സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകതകളും ഗുണങ്ങളും തിരിച്ചറിഞ്ഞു പെരുമാറുന്നവരാണത്രെ അവര്‍. കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വളരെ ശാന്തസ്വഭാവക്കാരാണത്രെ ഗജവീരന്മാര്‍. ആ ആവാസവ്യവസ്ഥയ്‌ക്കു സംഭവിക്കുന്ന ശോഷണം നാട്ടിലേക്കിറങ്ങുവാന്‍ ഗജവീരന്മാരെ നിര്‍ബന്ധിതരാക്കുന്നു. ദാഹവും വിശപ്പും ശമിപ്പിക്കുവാനുള്ള ഈ വരവു മനുഷ്യസൃഷ്‌ടി മാത്രമാണ്. ഇതിനെയും മനുഷ്യര്‍ പ്രതിരോധിക്കുമ്പോള്‍ ഗജവീരന്മാരും ശാന്തസ്വഭാവം കൈവെടിയുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha