ചരിത്ര ദൗത്യത്തില്‍ നാസയ്ക്ക് വിജയം, ഛിന്നഗ്രഹത്തില്‍ പേടകമിറക്കി നാസ സാംപിളുകള്‍ ശേഖരിച്ചു
ഭൂമിയില്‍ നിന്ന് 32 കോടി കിലോമീറ്ററുകള്‍ അകലെയുള്ളതും 450 കോടി വര്‍ഷം പഴക്കമുള്ളതുമായ ബെന്നു ഛിന്നഗ്രഹവുമായി ബന്ധപ്പെട്ട ചരിത്ര ദൗത്യത്തില്‍ നാസയ്ക്ക് വിജയം.
2016-ല്‍ യുഎസിലെ കേപ് കനാവെറലില്‍ നിന്നു വിക്ഷേപിക്കപ്പെട്ട ഒസിരിസ് റെക്‌സ് പേടകം, റോബട്ടിക് കൈയുപയോഗിച്ച് ബെന്നുവിന്റെ ഉപരിതലത്തില്‍ പരതി. ബെന്നുവിലെ നൈറ്റിങ്‌ഗേല്‍ കുഴിയില്‍ നിന്നും 2 കിലോഗ്രാം ഭാരമുള്ള പാറക്കഷണങ്ങള്‍ ഒസിരിസ് പെറുക്കിയെടുത്തു. കൈ പിന്‍വലിച്ച് തിരിച്ചുപറന്നു. 16 സെക്കന്‍ഡ് നീണ്ടുനിന്നു ഈ സാഹസികഉദ്യമം.
ഒസിരിസ് ഈ കൃത്യം നിര്‍വഹിച്ചത് 2 വര്‍ഷം ഛിന്നഗ്രഹത്തിനു ചുറ്റും വലംവച്ചു തയാറെടുത്ത ശേഷമാണ്. ഇതാദ്യമായാണ് പേടകം ഛിന്നഗ്രഹത്തിലിറക്കി നാസ സാംപിളുകള്‍ ശേഖരിച്ചത്. ഇവയുടെ ചിത്രങ്ങള്‍ ഇന്ന് ഒസിരിസ് നാസയുടെ കണ്‍ട്രോള്‍ സ്റ്റേഷനിലേക്ക് അയയ്ക്കും. ഇപ്പോള്‍ കിട്ടിയ സാംപിളുകള്‍ ഗവേഷണത്തിന് പറ്റിയതല്ലെങ്കില്‍ അടുത്തവര്‍ഷം വീണ്ടും ശേഖരിക്കും. സാംപിളുകളുമായി 2023 -ലാണ് ഒസിരിസ് തിരിച്ച് ഭൂമിയിലെത്തുന്നത്.
https://www.facebook.com/Malayalivartha