ബഹിരാകാശ നിലയത്തിന്റെ ആയുസ്സു നീട്ടി; 2020 വരെ
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2020 വരെ നീട്ടുവാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. പാരീസില്‍ ചേര്‍ന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ രണ്ടുദിന കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
നിലവിലെ കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ 54,000 കോടി രൂപ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കേണ്ടതുണ്ട്. 2015ഓടുകൂടി നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ 2004ല്‍ അമേരിക്ക തീരുമാനം എടുത്തിരുന്നു. എന്നാല്‍, ഒബാമ ഭരണകൂടം അതു പുനഃപരിശോധിച്ചു നിലയത്തിന്റെ സേവനം 2020വരെ നീട്ടി. ആ തീരുമാനത്തിനു പിന്തുണ നല്‌കിയിരിക്കുകയാണു യൂറോപ്യന്‍ യൂണിയന്‍.
https://www.facebook.com/Malayalivartha