നിങ്ങൾ ജിയോളജിയിൽ ബിരുദധാരികളാണോ? എങ്കിൽ ഇതാ തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ജോലി നേടാൻ ഒരു സുവർണ്ണാവസരം..ഉടൻ അപേക്ഷിക്കു...
തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ. ആകെ ഒഴിവുകളുടെ എണ്ണം 23. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾക്ക് www.ncess.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
താഴെ പറയുന്നവയാണ് വിവിധ തസ്തികകളിലേക്കുള്ള യോഗ്യത:
- ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം.
- ഫീൽഡ് അിസ്റ്റന്റ്: ഫിസിക്സ്/ ജിയോളജിയിൽ ബിരുദം.
- ഫീൽഡ് അസിസ്റ്റന്റ്: ജിയോളജി/ കെമിസ്ട്രി/ സുവോളജി/ എൻവയൺമെന്റൽ സയൻസസിൽ ബിരുദം.
- ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജി/ കെമിസ്ട്രി/ ഫിസിക്സിൽ ബിരുദം.
- ടെക്നിക്കൽ അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
- പ്രോജക്ട് അസോഷ്യേറ്റ്–I: പിജി (ജിയോഫിസിക്സ്/ മറൈൻ ജിയോഫിസിക്സ്/ ജിയോളജി/ മറൈൻ ജിയോളജി/ അപ്ലൈഡ് ജിയോളജി/ വാട്ടർ റിസോഴ്സസ്.
- പ്രോജക്ട് അസോഷ്യേറ്റ്–II: പിജി (ജിയോഫിസിക്സ്/ ജിയോളജി/ ഹൈഡ്രോകെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസസ്/ മറൈൻ ജിയോളജി/ അപ്ലൈഡ് ജിയോളജി ജിയോഇൻഫർമാറ്റിക്സ്/ വാട്ടർ റിസോഴ്സസ്), കുറഞ്ഞത് 2 വർഷ റിസർച് പരിചയം.
- പ്രോജക്ട് സയന്റിസ്റ്റ് I: ജിയോളജി/എർത്ത് സയൻസ്/ ഹൈഡ്രോളജി/വാട്ടർ റിസോഴ്സസിൽ ഡോക്ടറൽ ബിരുദം
- പ്രോജക്ട് സയന്റിസ്റ്റ് II: ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോകെമിസ്ട്രി/ ഹൈഡ്രോകെമിസ്ട്രി/ കെമിസ്ട്രി/ എൻവയൺമെന്റൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസ്/എൻവയൺമെന്റൽ ജിയോളജിയിൽ ഡോക്ടറൽ ബിരുദം,കുറഞ്ഞത് 3 വർഷ പ്രവർത്തി പരിചയം.
https://www.facebook.com/Malayalivartha