ചൊവ്വയില്‍ രണ്ട് ദശകത്തിനകം എണ്‍പതിനായിരം പേര്‍
ലണ്ടന്‍ : ചൊവ്വഗ്രഹത്തില്‍ ഇരുപത് വര്‍ഷം കൊണ്ട് എണ്‍പതിനായിരം പേരെ എത്തിക്കാനുളള ബൃഹത് പദ്ധതിയുമായി സ്‌പെയിസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌ക്. ഒരാള്‍ക്ക് അവിടെ എത്താനുളള ചെലവ് എത്രെയെന്നോ വെറും അഞ്ച്‌്‌ലക്ഷം ഡോളര്‍ ! അതായത് 2.75 കോടി രൂപ !
ലോകത്തെ ആദ്യ സ്വകാര്യ ബഹികാര സംരംഭകനും സ്‌പെയിസ് എക്‌സ് കമ്പനിയുടെ സിഇഓയുമാണ് മസ്‌ക്. ചൊവ്വയില്‍ കുടിയേറ്റം തുടങ്ങി അവിടെ മാനവസംസ്‌കൃതി കെട്ടിപ്പടുക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം റോയല്‍ എയ്‌റോ നോട്ടിക്കല്‍ സൊസൈറ്റിയോട് പറഞ്ഞു.
തന്റെ പദ്ധതി ബുദ്ധിമുട്ടുളളതാണെങ്കിലും അസാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. ഭൂമിയില്‍ നിന്നുളളവരുടെ കോളനിയ്‌ക്ക് അടുത്ത 15- 20 വര്‍ഷം കൊണ്ട് രൂപം നല്‍കുകയാണ് ലക്ഷ്യം. ഉടനെ തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോകാനും മസ്‌കിന് പരിപാടിയുണ്ട്.
https://www.facebook.com/Malayalivartha