പി.എസ്.എല്‍.വി.സി 29 വിജയകരമായി കുതിച്ചുയര്‍ന്നു
സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍. ഒ.യുടെ പി.എസ്.എല്‍.വി.സി 29 വിജയകരമായി കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു വിക്ഷേപണം. ഭൂമിയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ പിന്തുണനല്‍കാന്‍ ഇതിനാകും. ഓരോ 100 മിനിറ്റിലും സിംഗപ്പൂരിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ഉപഗ്രഹങ്ങള്‍ക്കാവും. കടലിലും അന്തരീക്ഷത്തിലുമുണ്ടാവുന്ന വ്യതിയാനങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പുനല്‍കാനും ഉപഗ്രഹങ്ങളുടെ സാന്നിധ്യം സഹായകരമാവും. ആറ് ഉപഗ്രഹങ്ങളില്‍ ടെലിയോസ്1 സിംഗപ്പൂരിന്റെ പ്രഥമ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. 400 കിലോഗ്രാം ഭാരമുള്ള ഇതിന്റെ വിക്ഷേപണം സിംഗപ്പുര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നഗരാസൂത്രണത്തില്‍ സമഗ്ര കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് ഉപഗ്രഹങ്ങള്‍ സഹായിക്കുമെന്ന് സിംഗപ്പുര്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha