സൗദി അറേബ്യയില്‍ മഴ വര്‍ദ്ധിപ്പിക്കാനുള്ള 'റീജനല്‍ ക്ലൗഡ് സീഡിങ് പ്രോഗ്രാം' ഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനുമായി തയ്യാറാക്കിയ വിമാനത്തിന്റെ ആദ്യ പറക്കല്‍ തുടങ്ങി
സൗദി അറേബ്യയില്‍ മഴ വര്‍ദ്ധിപ്പിക്കാനുള്ള 'റീജനല്‍ ക്ലൗഡ് സീഡിങ് പ്രോഗ്രാം' (മേഘങ്ങളില്‍ മഴവിത്ത് വിതരണം) ഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനുമായി തയ്യാറാക്കിയ വിമാനത്തിന്റെ ആദ്യ പറക്കല്‍ തുടങ്ങി.
തെക്കന്‍ സൗദി അറേബ്യയിലെ അല്‍ബാഹ, അസീര്‍ എന്നീ പ്രവിശ്യകളിലേക്കാണ് റാബിഖില്‍നിന്ന് വിമാനം പുറപ്പെട്ടത്. വിവിധ ഉയരങ്ങളില്‍നിന്നുള്ള കാലാവസ്ഥ വിവരങ്ങള്‍ ശേഖരിക്കാനാണ് ഗവേഷണ വിമാനത്തിന്റെ ലക്ഷ്യം.
അന്തരീക്ഷ മൂലകങ്ങള്‍ അളക്കുന്നതിനുള്ള പ്രത്യേക സെന്‍സറുകള്‍ പോലെയുള്ള ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകള്‍ വിമാനത്തിലുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് 'ക്ലൗഡ് സീഡിങ്'.
മഴ പെയ്യാന്‍ വേണ്ടി മേഘങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന സൂക്ഷ്മഭൗതിക പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha