സൂര്യ നിരീക്ഷണം.... ഇന്ത്യ വിക്ഷേപിച്ച ആദിത്യ എല്‍-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തില്‍ ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തില്‍....ഈ പോയിന്റിന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടാവും ആദിത്യയുടെ സൂര്യ നിരീക്ഷണം
സൂര്യ നിരീക്ഷണം.... ഇന്ത്യ വിക്ഷേപിച്ച ആദിത്യ എല്‍-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തില്‍ ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തില്‍....ഈ പോയിന്റിന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടാവും ആദിത്യയുടെ സൂര്യ നിരീക്ഷണം.ഭൂമിക്ക് ചുറ്റുമായുള്ള സഞ്ചാരപഥം ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മാറ്റിയത്.
ട്രാന്‍സ് ലെഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷന്‍ എന്ന ഈ പ്രക്രിയയ്ക്കായി ആദിത്യയിലെ ലാംഎന്‍ജിനുകള്‍ ജ്വലിപ്പിച്ചതോടെ ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച പേടകം ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തിലേക്കെത്തുകയും ചെയ്തു. ഇനി ഇവിടെ നിന്ന് ദിശതെറ്റാതെ നോക്കുക വെല്ലുവിളിയാണ്.
ഭൂമിയില്‍ നിന്ന് 15ലക്ഷത്തോളം കിലോമീറ്റര്‍ ഉയരത്തിലാണ് ലെഗ്രാഞ്ച് പോയിന്റ്. ഭൂമിയുടേയും സൂര്യന്റേയും ആകര്‍ഷണബലം തുല്യമായ അവിടെ മറ്റ് ബഹിരാകാശവസ്തുക്കളുടേയോ,ഗ്രഹങ്ങളുടേയോ,നക്ഷത്രങ്ങളുടേയോ ആകര്‍ഷണമില്ലാതെ സുരക്ഷിതമായി പേടകത്തിന് നില്‍ക്കാന്‍ കഴിയും.
അവിടെ നിന്നാല്‍ ഭൂമിക്കൊപ്പം സൂര്യനെ ഒരുവര്‍ഷം കൊണ്ട് വലംവയ്ക്കാനും ഗ്രഹണകാലത്തും സൂര്യനെ കാണാനും കഴിയും. ഈ പോയിന്റിന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടാവും ആദിത്യ സൂര്യനെ നിരീക്ഷിക്കുക.
ലെഗ്രാഞ്ച് പോയന്റിലേക്ക് എത്തിക്കുന്ന ഘട്ടമാണ് ക്രൂസ് ഫേസ്. ക്രൂസ് ഫേസ് 110 ദിവസം നീളും. ഈ ഘട്ടത്തില്‍ പേടകത്തിലെ ഏഴ് ഉപകരണങ്ങളില്‍ ചിലത് പ്രവര്‍ത്തിപ്പിക്കും.ബംഗളുരു, ഫിജി, മൗറീഷ്യസ്, ആന്‍ഡമാന്‍ ഐ.എസ്.ആര്‍.ഒ. മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ ക്രൂസ് ഫേസ് നിയന്ത്രിക്കും. ജനുവരിയോടെ ആദിത്യ ലെഗ്രാഞ്ച് പോയന്റില്‍ എത്തും.
https://www.facebook.com/Malayalivartha