മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുള്ള ശ്രമം ഊര്‍ജിതം: അമേരിക്കന്‍ സര്‍ക്കാര്‍ നാസയ്ക്ക് 363 കോടി രൂപ അനുവദിച്ചു
മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ നാസയ്ക്ക് 363 കോടി രൂപ അനുവദിച്ചു. ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കുന്ന പേടകത്തിന്റെ നിര്‍മാണത്തിനാണിത്. 2018 നു മുമ്പ് പേടകത്തിനു രൂപം നല്‍കാനാകുമെന്നാണു നാസയുടെ പ്രതീക്ഷ. 2020 ല് പരീക്ഷണാര്‍ഥം സിസ്ലൂണാര്‍ സ്‌പേസിലേക്ക് പേടകം അയയ്ക്കും. അതിനുശേഷമാകും ചൊവ്വാദൗത്യത്തിനു പേടകം ഉപയോഗിക്കുക. ഭാരം കുറഞ്ഞതും ബഹിരാകാശ ഗവേഷകരെ റേഡിയേഷനില്‍നിന്നു സംരക്ഷിക്കുന്നതുമായ പേടകത്തിന്റെ നിര്‍മാണം വെല്ലുവിളിയാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha