ബഹിരാകാശ പദ്ധതിയില്‍ കുതിച്ചുചാട്ടം നടത്താനുള്ള ശ്രമം.... ചൈന കൂടുതല്‍ ചെറുപ്പക്കാരെ അവരുടെ ബഹിരാകാശ നിലമായ 'ടിയാന്‍ഗോങ്ങി'ലേക്ക് അയക്കുന്നു
ബഹിരാകാശ പദ്ധതിയില്‍ കുതിച്ചുചാട്ടം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈന കൂടുതല്‍ ചെറുപ്പക്കാരെ അവരുടെ ബഹിരാകാശ നിലമായ 'ടിയാന്‍ഗോങ്ങി'ലേക്ക് അയക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ ശ്രമം.
ടിയാന്‍ഗോങ്ങില്‍ എപ്പോഴും മൂന്നുപേര്‍ വീതമാണ് ഉണ്ടാവുക. ഇവരെ ഓരോ ആറുമാസത്തിലും മാറ്റും. ബഹിരാകാശ സഞ്ചാരിയായ ടാങ് ഹോങ്ബോയാണ് സംഘത്തലവന്‍. മുഴുവന്‍ പുരുഷന്മാരാണ്. ബഹിരാകാശ നിലയത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഘമായിരിക്കും ഇവരെന്ന് ചൈനീസ് വൃത്തങ്ങള്‍ പറഞ്ഞു. മൂന്നുപേരുള്ള സംഘത്തിന്റെ ശരാശരി പ്രായം 38 ആണ്.
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ വിക്ഷേപണത്തറയില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് പര്യവേക്ഷകരുമായുള്ള മൊഡ്യൂളിന്റെ വിക്ഷേപണം നടത്തുക.
"
https://www.facebook.com/Malayalivartha