55ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും... തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും
55ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂള്‍ അങ്കണത്തില്‍രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യാ രാജേന്ദ്രന്‍ അദ്ധ്യക്ഷയാകും.
സ്‌കൂള്‍തലത്തിലും ഉപജില്ലാതലത്തിലും വിജയം കൈവരിച്ച് ജില്ലയിലെത്തി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ 7,500ലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.
നാല് ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ 7500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.ശാസ്ത്രവിഭാഗം, ഗണിതശാസ്ത്രവിഭാഗം, സാമൂഹ്യശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ വിഭാഗം, ഐ.ടി വിഭാഗം എന്നിങ്ങനെ എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 180 ഇനങ്ങളിലാണ് മത്സരം നടക്കുക.
മേളയുടെ സുഗമമായ നടത്തിപ്പിനായി 19 സബ്കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ട്. കുട്ടികള്‍ എത്തിച്ചേരുന്ന കെ.എസ്.ആര്‍.ടി.സി, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി. മത്സരാര്‍ത്ഥികള്‍ക്കും എസ്‌കോര്‍ട്ടിംഗ് അദ്ധ്യാപകര്‍ക്കുമായി നഗരപരിധിയിലെ 21 സ്‌കൂളുകളില്‍ താമസസൗകര്യവും വേദിയിലേക്ക് പോകാനും തിരിച്ചെത്താനുമുള്ള യാത്രാസൗകര്യവും ഒരുക്കി. ഡിസംബര്‍ മൂന്നു വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 180ലധികം വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പാടവം പ്രദര്‍ശിപ്പിക്കുന്നത്.
കോട്ടണ്‍ഹില്ലില്‍ 3ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു അദ്ധ്യക്ഷനാകും.
https://www.facebook.com/Malayalivartha