സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്. 915 പോയന്റുമായി കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാടാണ് രണ്ടാമതുള്ളത്.
914 പോയിന്റുമായി കോഴിക്കോട് മൂന്നാമതും 909 പോയിന്റുമായി തൃശൂര്‍ നാലാമതുമാണ്. സമാപന ദിവസമായ ഇന്ന് എച്ച്.എസ്.ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ എട്ട് ഇനങ്ങള്‍കൂടി നടക്കാനുണ്ട്. ആതിഥേയരായ തിരുവനന്തപുരം 885 പോയിന്റുമായി ഏഴാമതാണ്.
സ്‌കൂള്‍ തലത്തില്‍ 98 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ ഫാത്തിമമാത ജി.എച്ച്.എസ്.എസ് ആണ് ഒന്നാം സ്ഥാനത്ത്. 93 പോയിന്റുമായി ഇടുക്കിയിലെ തന്നെ കരുമണ്ണൂര്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. 85 പോയിന്റുമായി പാലക്കാട് വാണിയംകുളം ടി.ആര്‍.കെ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്താണ്. സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha