ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...
ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് നടക്കും.
അതിനായി പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിക്കും. സാങ്കല്‍പികമായ ബിന്ദുവായതിനാല്‍ കണക്കുകൂട്ടലുകള്‍ക്കാണ് പ്രാധാന്യമുള്ളത്. തെറ്റിയാല്‍ പേടകം കൈവിട്ടുപോകുകയും ചെയ്യും.
ഒരിക്കല്‍ പിഴച്ചാല്‍ പലതവണ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് പേടകത്തെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തിക്കണം. അത് ഏറെ ശ്രമകരമാണ്. ഇതിനിടെ കരുതല്‍ ഇന്ധനം തീര്‍ന്നാലും പ്രതിസന്ധിയുണ്ടാകും. നിര്‍ദ്ദിഷ്ട ബിന്ദുവിലെത്തിയാല്‍ പേടകം അവിടെ ദീര്‍ഘവൃത്ത ഹാലോ ഭ്രമണപഥം തീര്‍ക്കുകയും ചെയ്യും.
പിന്നീട് ഇന്ധനത്തിന്റെ ആവശ്യമില്ല. സൂര്യന് നേരെ സദാസമയവും നില്‍ക്കുമെന്നതിനാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി സോളാര്‍ എനര്‍ജി മതി. ഭൂമിയോടൊപ്പം സൂര്യനെ വലംവയ്ക്കുന്നതിനാല്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണം നഷ്ടപ്പെടുകയുമില്ല.
ബുധനാഴ്ച ആദിത്യ എല്‍1 124 ദിവസത്തെ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകര്‍ഷണം സന്തുലിതമായ അഞ്ച് സ്ഥാനങ്ങളാണ് ലെഗ്രാഞ്ച് പോയിന്റുകള്‍. ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ലെഗ്രാഞ്ച് ആണ് കണ്ടെത്തിയത്. സൂര്യനെ തടസ്സങ്ങളില്ലാതെ വീക്ഷിക്കാവുന്ന സ്ഥാനമാണിത്. ആദിത്യയുടെ കാലാവധി അഞ്ചു വര്‍ഷമാണ് .
"
https://www.facebook.com/Malayalivartha