ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്
ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്.
വൈകുന്നേരം 5.30ന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചന്ദ്രനില്‍ നിന്ന് 94 കിലോമീറ്റര്‍ അകലെയാണ് പേടകമുള്ളത്. ബുധനാഴ്ച രാത്രിയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.
ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം 'ഒഡീഷ്യസ്' കൈവരിക്കും. ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 പേടകവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാന്‍ഡിങ് ചെയ്തത്. നാസയും ഇന്റ്യൂറ്റീവ് മിഷീന്‍സ് കമ്പനിയും ചേര്‍ന്നുള്ള ചാന്ദ്രാ ദൗത്യമാണിത്. ഫെബ്രുവരി 15ന് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് 'ഒഡീഷ്യസ്' പേടകം വിക്ഷേപിച്ചത്.
ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ആറ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഒഡീഷ്യസിന്റെ രണ്ട് ദൗത്യങ്ങള്‍ കൂടി 2024ല്‍ നടക്കും. അതിനുള്ള പേടകങ്ങള്‍ക്ക് സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങാനുള്ള വഴികാട്ടുകയാണ് ഒഡീഷ്യസ്.
"
https://www.facebook.com/Malayalivartha