സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് തകര്‍ന്നുവീണു
എലോണ്‍ മസ്‌കിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കു വീണ്ടും തിരിച്ചടി. സമുദ്രത്തില്‍ ഒരുക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് തകര്‍ന്നുവീണു. ഇതു മൂന്നാം തവണയാണു ഫാല്‍ക്കണ്‍ 9 റോക്കറ്റ് തകരുന്നത്. 230 അടി ഉയരമാണ് റോക്കറ്റിനുള്ളത്.
ചെലവ് കുറഞ്ഞ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പേരിലാണു എലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ്എക്‌സ് ശ്രദ്ധനേടിയത്. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്ത് എത്തിയശേഷം ഭൂമിയിലെ സുരക്ഷിതമായ പ്ലാറ്റ്‌ഫോമില്‍ ഇറക്കി കമ്പനി ശ്രദ്ധ നേടിയിരുന്നു.
ഇതോടെ രാജ്യാന്തര ബഹിരാകാശ ഏജന്‍സികളുടെ കരാറുകള്‍ നേടാമെന്ന പ്രതീക്ഷയിലായലിരുന്നു സ്‌പേസ് എക്‌സ്. ഫാല്‍ക്കണ്‍ റോക്കറ്റുകളിലൂടെ പണം ഉണ്ടാക്കാനുള്ള ശ്രമം തുടരുമെന്നു സ്‌പേസ് എക്‌സ് അറിയിച്ചിട്ടുണ്ട്. 396 കോടി രൂപയ്ക്ക് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ സേവനം ലഭിക്കുമെന്നാണു കമ്പനി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha