അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍; ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു
ഇന്ത്യയുടെ അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു. പിഎസ്എല്‍വി സി 31 എന്ന റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍. അതാണ് ഐആര്‍ എന്‍എസ് എസിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഏഴു ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍ എന്‍ എസ് എസ് ഒന്ന് ഇയെ വഹിച്ചു കൊണ്ട് രാവിലെ 9.31നാണ് പിഎസ്എല്‍വി സി 31 ബഹിരാകാശത്തേക്ക് കുതിച്ചത്. 1425 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 12 വര്‍ഷമാണ് കാലാവധി.
പരമ്പരയിലെ ഐആര്‍ എന്‍എസ് എസ് ഒന്ന് എ, ഒന്ന് ബി, ഒന്ന് സി, ഒന്ന് ഡി എന്നിവ നേരത്തെ വിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒന്ന് ഇ കൂടി ബഹിരാകാശത്ത് എത്തുന്നത്. പരമ്പരയിലെ ഏഴ് ഉപഗ്രങ്ങളും മാര്‍ച്ചിനുള്ളില്‍ വിക്ഷേപിക്കാനാണ് പദ്ധതി. മുഴുവന്‍ ഉപഗ്രഹങ്ങളും ബഹിരാകാശത്ത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ സ്വന്തമായ ഗതി നിര്‍ണയ സംവിധാനമെന്ന രാജ്യത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha