2024ലെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16 ന് ദൃശ്യമാകും....
2024ലെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16 ന് (ശനിയാഴ്ച) ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമ്പോഴാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്. 'ബീവര്‍ മൂണ്‍' എന്നും ഇത് അറിയപ്പെടുന്നു്. 2024-ലെ നാലാമത്തെ സൂപ്പര്‍മൂണ്‍ കൂടിയാണിത്.നവംബര്‍ 16 ന് പുലര്‍ച്ചെ 2.59 നാണ് സൂപ്പര്‍ മൂണിനെ അതിന്റെ പൂര്‍ണ രൂപത്തില്‍ കാണാന്‍ കഴിയുക.
നവംബര്‍ 15 ന് (വെള്ളിയാഴ്ച) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രന്‍ ഉദിക്കും. ഇതിനു മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു.
ഓഗസ്റ്റില്‍ സ്റ്റര്‍ജിയന്‍ മൂണ്‍, സെപ്റ്റംബറില്‍ ഹാര്‍വെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നിങ്ങനെയാണ് സൂപ്പര്‍ മൂണുകള്‍ അറിയപ്പെടുന്നത്. സൂപ്പര്‍ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാനാകും.
സൂപ്പര്‍ മൂണിനൊപ്പം 'സെവന്‍ സിസ്റ്റേഴ്‌സ്' എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാനായി സാധിച്ചേക്കും.
"
https://www.facebook.com/Malayalivartha