സൂര്യന്റെ അകകാമ്പിനേക്കാള്‍ മൂന്നിരട്ടി ചൂടുള്ള കൃത്രിമ നക്ഷത്രത്തെ സൃഷ്ടിച്ച് ചൈന
പരീക്ഷണശാലയില്‍ ഒരു നക്ഷത്രത്തെ നിര്‍മ്മിച്ച് ശാസ്ത്രലോകത്തെ ഞെട്ടിച്ച് ചൈനീസ് ഭൗതികശാസ്ത്രജ്ഞര്‍. സൂര്യന്റെ അകകാമ്പിനേക്കാള്‍ മൂന്നിരട്ടി ചൂടുള്ള കൃത്രിമ നക്ഷത്രത്തെയാണ് 102 സെക്കന്റ് സമയത്തേക്ക് ചൈനക്കാര്‍ പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ചത്.
അണുസംയോജനവിദ്യ ഉപയോഗപ്പെടുത്തി ആണവറിയാക്ടറില്‍ ഹൈഡ്രജന്‍ വാതകം 4.9 കോടി ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് ഇവര്‍ കൃത്രിമ നക്ഷത്രത്തെ സൃഷ്ടിച്ചത്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ചൈനയിലെ ഹഫൈ ഫിസിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അത്യപൂര്‍വ്വ പരീക്ഷണം നടന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ബദലായുള്ള ഊര്‍ജ്ജസ്രോതസ് കണ്ടെത്തുകയാണ് 37 ദശലക്ഷം ഡോളര്‍ ചെലവുവന്ന പരീക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യം. പരീക്ഷണത്തിനായി ഹൈഡ്രജന്‍ ഐസോടോപ്പുകളായ ഡ്യൂട്ടീരിയവും ട്രിഷിയവുമാണ് അണുസംയോജന പ്രക്രിയയായ ന്യൂക്ലിയര്‍ ഫ്യൂഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ മലിനീകരണമോ ആണവ ഇന്ധനങ്ങളുടെ അപകടസാധ്യതയോ ന്യൂക്ലിയര്‍ ഫ്യൂണനില്‍ ഇല്ല. ചെലവ് കുറവും ഇന്ധനക്ഷമത കൂടുതലുമാണ്. ഇതാണ് അണുസംയോജന റിയാക്ടറുകളെ ഭാവിയിലെ ഊര്‍ജ്ജസ്രോതസായി കരുതാന്‍ കാരണം. ഒരു കിലോഗ്രാം ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഇന്ധനത്തിന് 100 ദശലക്ഷം കിലോഗ്രാം ഫോസില്‍ ഇന്ധനത്തിന്റെ കാര്യക്ഷമതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയില്‍ നടന്ന പരീക്ഷണത്തില്‍ ഭൂമിയുടെ അകക്കാമ്പിനേക്കാള്‍ 8600 മടങ്ങ് ചൂട് കൂടുതലായി കൃത്രിമാന്തരീക്ഷത്തില്‍ നിര്‍മ്മിക്കാനായി. എന്നാല്‍ ഈ ചൂട് എങ്ങനെ നിലനിര്‍ത്തി ഊര്‍ജ്ജോത്പാദനം സാധ്യമാക്കുമെന്നതാണ് ശാസ്ത്രലോകത്തിന് മുന്നിലെ വെല്ലുവിളി. സൂര്യന്റെ അകക്കാമ്പിനേക്കാള്‍ മൂന്നിരട്ടി ഊഷ്മാവ് 102 സെക്കന്റ് സമയത്തേക്ക് നിലനിര്‍ത്താനായത് തന്നെ വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha