വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും....
വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും....അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി എട്ടു മാസത്തിന് ശേഷം വീണ്ടും ബഹിരാകാശത്ത് നടന്ന് ഇരുവരും.
ബഹിരാകാശത്ത് സൂക്ഷ്മജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് രണ്ടു പേരും ബഹിരാകാശ നിലയത്തില്‍നിന്ന് പുറത്തിറങ്ങിയത്. ഇരുവരും ആറര മണിക്കൂര്‍ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കുകയായിരുന്നു. ബഹിരാകാശ നിലയത്തിലെത്തി എട്ടു മാസങ്ങള്‍ക്ക് ശേഷമുള്ള സുനിതയുടെ രണ്ടാമത്തെ ബഹിരാകാശ നടത്തമാണിത്.
ജനുവരി 16നാണ് അറ്റകുറ്റപ്പണികള്‍ക്കായി മുമ്പ് സുനിത വില്യംസും നിക്ക്‌ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. സുനിതയുടെ ജീവിതത്തിലെ ഒമ്പതാമത്തെ ബഹിരാകാശ നടത്തംകൂടിയാണ്. എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം ഇരുവരുടെയും മടക്കം മുടങ്ങുകയായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് പേടകത്തില്‍ മാര്‍ച്ച് അവസാനം ഇരുവരും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha