ഐ.എസ്.ആര്‍.ഒയുടെ നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ച എന്‍.വി.എസ് 02 നാവിഗേഷന്‍ ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍
ഐ.എസ്.ആര്‍.ഒയുടെ നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ച എന്‍.വി.എസ് 02 നാവിഗേഷന്‍ ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍. ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താനായി സഹായിക്കുന്ന ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വാല്‍വുകള്‍ക്കാണ് തകരാര്‍ സംഭവിച്ചത്.
ഉപഗ്രഹത്തിന്റെ മറ്റ് സംവിധാനങ്ങള്‍ക്ക് പ്രശ്‌നമില്ല. തകരാര്‍ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. വിക്ഷേപണശേഷം ഉപഗ്രഹത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി വിന്യസിച്ചിരുന്നു.
ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയവും സ്ഥാപിച്ചു. 170 കിലോമീ?റ്റര്‍ അടുത്ത ദൂരവും 36,577 കിലോമീ?റ്റര്‍ അകന്ന ദൂരവുമുള്ള ദീര്‍ഘവൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ ഭൂമിയെ വലംവയ്ക്കുകയാണ് ഇപ്പോള്‍ ഉപഗ്രഹം.നാവിക് ഗതിനിര്‍ണയ സംവിധാനത്തിനുള്ള ഉപഗ്രഹശ്രേണിയില്‍പ്പെട്ട എന്‍.വി.എസ് 02 ജനുവരി 29ന് ജി.എസ്.എല്‍.വി - എഫ് 15 റോക്കറ്റിലാണ് വിക്ഷേപിച്ചത്.
https://www.facebook.com/Malayalivartha