പ്രതിവര്‍ഷം 80,000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് 5 വര്‍ഷത്തേക്ക്
ഇന്നോവേഷന്‍ ഇന്‍ സയന്‍സ് പെര്‍സ്യൂട്ട് ഫൊര്‍ ഇന്‍സ്‌പയേര്‍സ് റിസര്‍ച്ച്( INSPIRE) ന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഫൊര്‍ ഹയര്‍ എജ്യൂക്കേഷന്‍(SHE)- നായി അപേക്ഷകള്‍ ക്ഷണിച്ചു.
2013 ല്‍ ഏതെങ്കിലും സ്റ്റേറ്റ് ബോര്‍ഡിന്റേയോ, അല്ലെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡിന്റേയോ +2 കോഴ്‌സ്, അപേക്ഷകന്‍ വിജയിച്ചിട്ടുണ്ടായിരിക്കണം. കൂടാതെ അംഗീകൃത കോളേജുകള്‍, സര്‍വ്വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നാച്വറല്‍ സയന്‍സ്/ബേസിക് സയന്‍സ് എന്നിവയില്‍ ത്രിവത്സര ബി.എസ്.സി അല്ലെങ്കില്‍ ബി.എസ് സി(ഓണേഴ്‌സ്) അല്ലെങ്കില്‍ 4 വര്‍ഷത്തെ ബി.എഡ് കോഴ്‌സ് അല്ലെങ്കില്‍ 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി/എം.എസ് പ്രോഗ്രാം എന്നിവയിലേതെങ്കിലും ചെയ്യുന്നുണ്ടായിരിക്കണം.
എഞ്ചിനീയറിംഗ്, മെഡിസിന്‍, ടെക്‌നോളജി, മറ്റു പ്രൊഫഷണല്‍, ടെക്‌നിക്കല്‍, അപ്ലൈഡ് സയന്‍സ് കോഴ്‌സുകള്‍ എന്നിവയെ ഇപ്പോള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് അനുവദിക്കുന്ന 80,000 രൂപയില്‍, 60,000 രൂപ അപേക്ഷകന്റെ കൈവശം ലഭിക്കും. ബാക്കി 20,000 രൂപ സമ്മര്‍ ടൈം റിസര്‍ച്ച് പ്രോജക്‌ടിനായി ചെലവിടും. ഓഫ് ലൈനായും, ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ അവസാനതീയതി നവംബര്‍ 30 ആണ്
വിശദവിവരങ്ങള്‍ക്ക് ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
http://www.inspire-dst.gov.in/
https://www.facebook.com/Malayalivartha