നേവല്‍ ആന്റി ഷിപ്പ് മിസൈലിന്റെ (എന്‍.എ.എസ്.എം-എസ്.ആര്‍) ആദ്യ പരീക്ഷണം വിജയകരം...

നേവല്‍ ആന്റി ഷിപ്പ് മിസൈലിന്റെ (എന്‍.എ.എസ്.എം-എസ്.ആര്‍) ആദ്യ പരീക്ഷണം വിജയകരം. ശത്രു കപ്പലുകളെ പ്രതിരോധിക്കാനായി സാധിക്കുന്ന മിസൈലുകളാണ്. എം.എസ്.എംഇ, സ്റ്റാര്‍ട്ടപ്പ് എന്നിവയുടെ സഹകരണത്തോടെ ഡി.ആര്‍.ഡി.ഒയാണ് മിസൈല്‍ വികസിപ്പിച്ചത്.
ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ് ഡി.ആര്‍.ഡി.ഒയും നാവികസേനയും സംയുക്തമായി പരീക്ഷണം നടത്തിയത്. നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ പരമാവധി ലക്ഷ്യസ്ഥാനത്തുള്ള ചെറിയ കപ്പലിനെ തകര്‍ത്തതായി ഡി.ആര്‍.ഡി.ഒ .
മാന്‍-ഇന്‍-ലൂപ്പ് സവിശേഷത വഴി മിസൈലിന് ലക്ഷ്യസ്ഥാനം മാറ്റാനായി സാധിക്കും. തദ്ദേശീയമായി തയ്യാറാക്കിയ ഇമേജിങ് ഇന്‍ഫ്രാ-റെഡ് സീക്കര്‍, ഫൈബര്‍ ഒപ്റ്റിക് ഗൈറോ, സോളിഡ് പ്രൊപല്‍ഷന്‍, റീയല്‍ ടൈം റീടാര്‍ജറ്റിങ്, അഡ്വാന്‍സ്ഡ് മിഡ് കോഴ്‌സ് ഗൈഡന്‍സ് എന്നിവയാണ് മിസൈലിന്റെ പ്രത്യേകതയായുള്ളത്.
"
https://www.facebook.com/Malayalivartha