ആകാശത്ത് കാണാം വിസ്മയ കാഴ്ച....

ശനിയാഴ്ച രാത്രി മുതല്‍ ആകാശത്ത് ദൃശ്യവിരുന്ന് വാനകുതുകികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. മാധ്യമങ്ങളില്‍ ഗ്രഹപരേഡ് എന്ന പേരില്‍ പ്രചാരം നേടിയ ഈ പ്രതിഭാസം സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ നിന്ന് കിഴക്കോട്ട് നിരീക്ഷിക്കാവുന്നതാണ്. ഏറ്റവും പടിഞ്ഞാറായി ശനിയെയും, തൊട്ടു കിഴക്കായി ബുധനെയും വെറും കണ്ണുകൊണ്ട് കഷ്ടിച്ച് കാണാന്‍ കഴിയും.
എന്നാല്‍, ഇതിനല്‍പം കിഴക്കുമാറി സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹമായ നെപ്റ്റിയൂണ്‍ ഉണ്ടെങ്കിലും അത് നഗ്‌നനേത്രം കൊണ്ട് ദൃശ്യമാകില്ല. എന്നാല്‍, എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പടിഞ്ഞാറന്‍ മാനത്ത് നല്ല തിളക്കത്തിലുള്ള ശുക്രനെ എളുപ്പം തിരിച്ചറിയാനാകും. അല്‍പം കൂടെ കിഴക്കോട്ടുമാറി നല്ലതിളക്കത്തില്‍ വ്യാഴവും പ്രത്യക്ഷപ്പെടും.
ശൂക്രനും വ്യാഴത്തിനുമിടയില്‍ യുറാനസിനെ കാണാമെങ്കിലും അതിനായി ബൈനോക്കുലര്‍ തന്നെ ഉപയോഗിക്കേണ്ടി വരും. വ്യാഴത്തിനും കിഴക്കായി നല്ല ചുവന്ന നിറത്തില്‍ ചൊവ്വയെയും കാണാനാകും. ശുക്രനെയും വ്യാഴത്തെയും ചൊവ്വയെയും വളരെ എളുപ്പം തിരിച്ചറിയാന്‍ കഴിയും.
"
https://www.facebook.com/Malayalivartha