അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവില്‍ ഭൂമിയിലേക്കെത്തുന്നു...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവില്‍ ഭൂമിയിലേക്കെത്തുന്നു.
മാര്‍ച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ബോയിംഗ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം ജൂണ്‍ 5 ന് ക്രൂവേര്‍ഡ് ഫ്‌ലൈറ്റ് ടെസ്റ്റിലാണ് വില്യംസും വില്‍മോറും സ്‌പേസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ തിരിച്ചുവരാനുള്ള ദൗത്യം പരാജയപ്പെട്ടതോടെ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തില്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ജീവനക്കാരില്ലാതെ തിരിച്ചെത്തി. എങ്കിലും, ആഴ്ചകള്‍ക്ക് ശേഷം, നാസ ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗും റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനോവും സ്പേസ് എക്സ് ക്രൂ-9 ദൗത്യത്തില്‍ വിക്ഷേപിക്കപ്പെട്ടു.
ഈ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ രണ്ട് സീറ്റുകള്‍ സ്‌പേസ് സ്റ്റേഷനില്‍ കുടുങ്ങിയ ബഹിരാകാശ യാത്രികര്‍ക്കായി നീക്കിവച്ചിരുന്നു. ഫെബ്രുവരിയില്‍ അവര്‍ തിരിച്ചെത്തുമെന്നാണ് ആദ്യം നിശ്ചയിച്ചത്. ഇപ്പോള്‍ നാലുപേരും ഒരുമിച്ച് മാര്‍ച്ച് 16 ന് മടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha